സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു

304 0

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എസ്‌.സി അംഗം പങ്കെടുത്തത്‌ വിവാദമാകുന്നു. സി.പി.എം. സംസ്‌ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ ഭാര്യ ആര്‍. പാര്‍വതീദേവിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പതാക ഉയര്‍ത്താന്‍ വിപ്ലവനായിക മല്ലു സ്വരാജ്യത്തിനൊപ്പം നിന്ന പാര്‍വതി വളണ്ടിയറെപ്പോലെയാണ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ ഇടപെട്ടത്‌. 

സാധാരണ ഗതിയില്‍ സ്‌പീക്കര്‍മാര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ നിഷ്‌പക്ഷത പാലിക്കാറാണ്‌ പതിവ്‌. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്‌ഘാടന ചടങ്ങിലും സജീവമായി പങ്കെടുത്ത പാര്‍വതി ദേവി, ശിവന്‍കുട്ടിക്കൊപ്പം സമ്മേളന ഹാളിലും സന്നിഹിതയായിരുന്നു. ഇതിനെതുടർന്നാണ് സിപിഎമ്മിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. പി.എസ്‌.സി. അംഗങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ ജാതി-മത സംഘടനകളുടെയോ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല എന്നാണ്‌ ചട്ടം. 

ചട്ട ലഘനമുണ്ടായാല്‍ നടപടി എടുക്കേണ്ടത്‌ ഗവര്‍ണറാണ്‌. നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതും വിവാദമായി. ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കാറില്ല. സംസ്‌ഥാന സമിതി അംഗമാണെങ്കിലും സ്‌പീക്കറായിരിക്കെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിലെ ധാര്‍മികതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. 

Related Post

വയനാട്ടിലെ  സ്ഥാനാർഥിത്വം; തീരുമാനം  ഇന്ന്

Posted by - Mar 27, 2019, 05:11 pm IST 0
ദില്ലി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. കേരളത്തിലോ കർണാടകത്തിലോ രാഹുൽ മൽസരിക്കുമെന്ന് മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാടാണ് പ്രഥമ…

കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച്‌ കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം

Posted by - May 15, 2018, 12:12 pm IST 0
ബംഗളൂരു:കര്‍ണാടകയേയും കാവി പുതപ്പിച്ച്‌ ബി.ജെ.പിയുടെ അത്ഭുത വിജയം. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍…

രാമന്‍നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു 

Posted by - Oct 28, 2018, 09:25 am IST 0
തിരുവനന്തപുരം : ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും എഐസിസി അംഗവുമായ ജി രാമന്‍നായരും ബിജെപിയില്‍ ചേര്‍ന്നു. വനിതാ കമ്മിഷന്‍ മുന്‍…

വടകരയില്‍ കെ കെ രമ; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് ചെന്നിത്തല  

Posted by - Mar 15, 2021, 01:22 pm IST 0
മലപ്പുറം: വടകരയില്‍ ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.കെ രമ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു…

ഐഎസ്‌ആര്‍ഒ ചാരക്കേസ് : സുപ്രീംകോടതി വിധി ഇന്ന് 

Posted by - Sep 14, 2018, 07:40 am IST 0
ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. വിവാദമായ…

Leave a comment