ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് 

445 0

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് ശബരിമലയില്‍ നടന്ന പ്രക്ഷോഭം ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണെന്നാണ്. ഇതിനെതിരെ ശ്രീധരന്‍ പിള്ളയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

കോഴിക്കോട്ട് യുവമോര്‍ച്ച വേദിയിലാണ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം നടന്നത്. ഇതേ തുടര്‍ന്ന് ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഐപിസി 505 (1) ബി എന്ന വകുപ്പാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പെടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

Related Post

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്; സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍

Posted by - Dec 16, 2018, 11:32 am IST 0
തിരുവനന്തപുരം: സി.കെ പത്മനാഭന്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്. എന്നാല്‍ സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായി വരുന്നു വെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യനില മോശമായാല്‍…

അഭിമന്യുവിന്റെ കൊലപാതകം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി കസ്റ്റഡിയിലെടുത്തു

Posted by - Jul 13, 2018, 12:47 pm IST 0
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ  അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.  ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.…

മുംബൈയില്‍ കോണ്‍ഗ്രസ് പരാജയപ്പെടും: സഞ്ജയ് നിരുപം

Posted by - Oct 4, 2019, 05:13 pm IST 0
മുംബൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ  മുംബൈ കോണ്‍ഗ്രസ് ഘടകത്തിലെ തമ്മിലടി ശക്തമാകുന്നു. മൂന്നോ നാലോ സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും മുംബൈയില്‍ കോണ്‍ഗ്രസ് തോൽക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

Posted by - May 15, 2018, 10:40 am IST 0
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ്…

Leave a comment