ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുൽ ഗാന്ധി 

591 0

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആര്‍എസ്‌എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി,​ 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞിരുന്നു. 

ഇത് എന്തായെന്നും രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും  കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകര്‍ത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ജനങ്ങളെ നിങ്ങള്‍ ക്യൂവില്‍ നിര്‍ത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. 

അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു. നാല് വര്‍ഷം മുമ്പ് ബി.ജെ.പിയെ ജനങ്ങള്‍ വിശ്വസിച്ചു. ഇപ്പോള്‍ നിങ്ങളുടെ പൊള്ളയായ കള്ളങ്ങള്‍ അവര്‍ കാണുകയാണ്. വിമര്‍ശനങ്ങള്‍ക്ക് നേരെ നിശബ്ദത പാലിക്കുന്നത് ബി.ജെ.പിയെ ജനങ്ങള്‍ തിരസ്കരിച്ചു എന്നതിന്റെ തെളിവാണെന്നും രാഹുല്‍ പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാര്‍ പോലും നീതിക്കായി ജനങ്ങള്‍ക്ക് മുന്നിലെത്തേണ്ട അവസ്ഥായണ് രാജ്യത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഇല്ലാതെ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റും അതിജീവിക്കാനാവില്ല. രാഹുലിനെ കൂടാതെ മന്‍മോഹന്‍സിങും സോണിയാഗാന്ധിയും ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 
 

Related Post

എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted by - Oct 25, 2018, 10:10 pm IST 0
തിരുവനന്തപുരം: എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. എബിവിപിയുടെ വഞ്ചിയൂര്‍ ധര്‍മ്മദേശം ലെയിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം.…

കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

Posted by - Jan 17, 2019, 02:35 pm IST 0
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന…

യുഡിഎഫിലെ സീറ്റ് വീതംവെയ്പ്: തര്‍ക്കം തുടരുന്നു; വിട്ടുവീഴ്ച ചെയ്യണമെന്ന് ജോസഫിനോട് കോണ്‍ഗ്രസ്  

Posted by - Mar 6, 2021, 10:27 am IST 0
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് രൂപമായെന്ന് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്തു ചേര്‍ന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകായിരുന്നു ഉമ്മന്‍ ചാണ്ടി.…

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ

Posted by - Mar 17, 2018, 10:44 am IST 0
പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുതിയ ബാറുകൾ തുറക്കില്ലെന്നും പൂട്ടിയ ബാറുകൾ മാത്രമേ തുറക്കുകയുള്ളു എന്നും മന്ത്രി ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. പതിനായിരത്തിനു മുകളിൽ…

ഛോട്ടാ രാജന്റെ സഹോദരന്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും

Posted by - Oct 3, 2019, 03:33 pm IST 0
പുണെ: കുപ്രസിദ്ധ അധോലോക നേതാവ്‌ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യകക്ഷി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ഥിയാകും.  മഹാരാഷ്ട്രയിലെ…

Leave a comment