ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കി: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത് യുവതി

334 0

ലഖ്​നോ: ബി.ജെ.പി നേതാവ്​ ബലാത്സംഗത്തിനിരയാക്കിയെന്നും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചെത്തിയ ദലിത്​ യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്​ത്​ പ്രതിഷേധിച്ചു. ബലാത്സംഗം ചെയ്യുകയും തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അത്​ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായും യുവതി പറഞ്ഞു. ​ഉത്തര്‍പ്രദേശിലെ ബി.​ജെ.പി നേതാവായ സതീഷ്​ ശര്‍മ്മ മൂന്നു വര്‍ഷത്തോളം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ്​ യുവതിയുടെ ആരോപണം. 

പീഡനത്തെ ചെറുത്തതിന്​ തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. അവാധ്​ ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസില്‍ പരാതിപ്പെട്ട ശേഷം തന്റെ കുടുംബത്തിന്​ വധഭീഷണിയുണ്ടായി. പണം നല്‍കി കേസ്​ ഒതുക്കാനും ശ്രമം നടന്നു. താന്‍ ദലിത്​ ആയതുകൊണ്ടാണ്​ അധികൃതരില്‍ നിന്നും നീതി ലഭിക്കാത്തതെന്നും അവര്‍ ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ തനിക്ക്​ നീതി ലഭിക്കണമെന്ന്​ പറഞ്ഞുകൊണ്ട്​ അവര്‍ തലമുണ്ഡനം ചെയ്യുകയായിരുന്നു. 

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ലഖ്​നോ സ്വദേശിയും അഭിഭാഷകയുമായ യുവതി പറഞ്ഞു. നേതാവിനെതിരെ പരാതിയുമായി പൊലീസ്​ സ്​റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാന്‍ അധികൃതര്‍ തയറായില്ല. പ്രതിഷേധത്തെ തുടര്‍ന്ന്​ സതീഷ്​ ശര്‍മ്മക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ശര്‍മ്മക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി എം.എല്‍.എ കുല്‍ദീപ്​ സിങ്​ സെന്‍ഗാര്‍ കഴിഞ്ഞമാസം അറസ്​റ്റിലായിരുന്നു.

Related Post

തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികച്ച്‌ ഭരിക്കുമെന്ന് യെദിയൂരപ്പ

Posted by - May 17, 2018, 01:22 pm IST 0
ബംഗളൂരൂ: അധാര്‍മിക പോസ്റ്റ് പോള്‍ സഖ്യത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരത്തിന്റെ…

രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി

Posted by - Apr 6, 2019, 03:49 pm IST 0
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി. രാഹുലിന് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് മനേക ഗാന്ധി…

സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ 

Posted by - Apr 8, 2018, 05:24 am IST 0
സർക്കാരിന് തിരിച്ചടിയുമായി കരുണ മെഡിക്കൽ ബിൽ  തിരുവനന്തപുരം :സർക്കാരിന് തിരിച്ചടിയുമായി  കണ്ണൂർ കരുണ മെഡിക്കൽ ബിൽ. ബിൽ നിലനിക്കിലെന്ന നിയമോപദേശം ലഭിച്ച തിനെ തുടർന്ന് ഗവർണർ  ബില്ലിൽ…

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST 0
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…

ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

Posted by - Jan 3, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍…

Leave a comment