സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

397 0

ലഖ്‌നൗ: അലിഗഡ്‌ സര്‍വ്വകലാശാലയില്‍ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ട്‌ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം വിമര്‍ശനവുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത രണ്ടുപേരാണ്‌ അറസ്‌റ്റിലായത്‌. 

അലിഗഡ് സര്‍വകലാശാലയില്‍ നിന്നും മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഘടിച്ചെത്തിയ ഹിന്ദുയുവവാഹിനി, എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 150 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പാകിസ്ഥാന്‍ നേതാവായ മുഹമ്മദലിയുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ലെന്നായിരുന്നു എംപിയുടെ വാദം. എന്നാല്‍ ജിന്ന അലിഗഡ് സര്‍വകലാശാല സ്ഥാപിത അംഗമാണെന്ന് സര്‍വകലാശാല അറിയിച്ചു. 

Related Post

ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് സമരം

Posted by - Jan 24, 2020, 02:19 pm IST 0
ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി 1 നും ബാങ്ക് തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.  വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട്…

അമിത് ഷാ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

Posted by - Dec 5, 2019, 03:04 pm IST 0
ന്യൂഡല്‍ഹി:  ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി നടന്ന കൂടിക്കാഴ്ചയിലാണ്…

സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു

Posted by - Jul 1, 2018, 11:39 am IST 0
കാസര്‍ഗോഡ്: സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു.സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍…

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

Leave a comment