പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

230 0

കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. വൈക്കത്തെ അഖില പ്രശ്‌നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഈ സംഘം പരസ്യനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയത്. മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക അജണ്ടയും ഇവര്‍ നടപ്പിലാക്കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രത്യേക വാട്‌സ് ആപ്പ് കൂട്ടായ്മകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ നിരീക്ഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിലെ ഇവരുടെ ഇടപെടലുകളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്‍ഐഎയ്ക്കു പുറമേ കേന്ദ്ര ഇന്റലിജന്‍സും (ഐബി) ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ചിലരെ സംസ്ഥാന ഇന്റലിജന്‍സ് രഹസ്യമായി ചോദ്യം ചെയ്തതായും വിവരമുണ്ട്.  ഐഎസ് അനുഭാവം പുലര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ തീവ്രനിലപാടുകള്‍ പങ്കുവെക്കുകയും ചെയ്യുന്ന പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകരാണ് എന്‍ഐഎ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്.

കുറച്ചു നാള്‍ മുമ്പു വരെ കൊച്ചിയില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടും. ചെറിയ ചെറിയ വിഷയങ്ങള്‍പോലും പെരുപ്പിച്ച് കാട്ടി തീവ്രനിലപാടുകള്‍ സ്വീകരിക്കുകയും, അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  സ്വാഭാവികമായിട്ടുണ്ടാവുന്ന പ്രതികരണമെന്ന നിലയിലായിരുന്നു പലരും ഇതിനെ കണ്ടിരുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, തൊഴില്‍ സ്വാധീനം ഉപയോഗിച്ച് പോലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ഐഎസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അന്വേഷണ സംഘത്തിന്റെ പല സുപ്രധാന നീക്കങ്ങള്‍  ഇവര്‍ ചോര്‍ത്തി നല്‍കിയതായാണ് വിവരം.
 

Related Post

ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും

Posted by - Dec 19, 2018, 11:03 am IST 0
കൊച്ചി : ഹര്‍ത്താലുകളില്‍ നിന്ന് മുഖം തിരിച്ച്‌ തിയറ്ററുകളും. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് തിയറ്റര്‍ ഉടമകള്‍ ഹര്‍ത്താലിന് 'കട്ട്' പറഞ്ഞിരിക്കുന്നത്. നേരത്തെ വ്യാപാരി…

 സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം നൽകി 

Posted by - Apr 28, 2018, 09:07 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം അറിയിച്ചു. ശനിയാഴ്ച ഉച്ചവരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 3,545 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍…

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബി.എസ്. യെദ്യൂരപ്പ

Posted by - Jan 19, 2019, 10:23 am IST 0
ബംഗളൂരു: ഗുരുഗ്രാമില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മടക്കിവിളിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ. തിങ്കളാഴ്ചയായിരുന്നു എംഎല്‍എമാരെ ബിജെപി ഹരിയാനയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച…

വനിതാ മതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ

Posted by - Jan 1, 2019, 02:01 pm IST 0
ആലപ്പുഴ: വനിതാ മതില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ എംഎല്‍എ പ്രതികരിച്ചു. കായംകുളം മണ്ഡലത്തില്‍ ദേശീയപാതയിലെ പത്ത്…

രഞ്ജി ട്രോഫി : കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

Posted by - Jan 17, 2019, 02:25 pm IST 0
തിരുവനന്തപുരം: രഞ്ജി ട്രോഫി സെമിയില്‍ കടന്ന കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കേരള ടീം ചരിത്രം തിരുത്തിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സിനാണ്…

Leave a comment