പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

271 0

ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍ സെഹര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പൈലറ്റിനെതിരെ ഐപിസി 354 (സ്ത്രീത്വത്തെ അപമാനിക്കല്‍) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 

മേയ് നാലിന് അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് പോയ വിമാനത്തിലാണ് പീഡനശ്രമം നടന്നത്. അതേസമയം, സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒന്നും പ്രതികരിക്കാനാവില്ല. അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Related Post

ഞങ്ങൾ എൻ‌ആർ‌സി ദില്ലിയിൽ നടപ്പിലാക്കും: മനോജ് തിവാരി

Posted by - Aug 31, 2019, 02:15 pm IST 0
ന്യൂ ഡൽഹി :അസം നാഷണൽ സിറ്റിസൺ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) ഇന്ന് പുറത്തുവിട്ടപ്പോൾ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് സമാനമായ ഒരു അഭ്യാസമാണ് ദില്ലിക്ക് വേണ്ടി ബിജെപിയുടെ മനോജ് തിവാരി…

യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി 

Posted by - Jun 25, 2018, 12:00 pm IST 0
ഡല്‍ഹി: യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഹാജി കോളനിയിലാണ് ബാഗില്‍ വെട്ടിനുറുക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കോളനിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അസാധാരണമായ രീതിയില്‍ രണ്ടു…

ഹരിയാണയിൽ ബി.ജെ.പി.-ജെ.ജെ.പി. സഖ്യ സർക്കാർ

Posted by - Oct 26, 2019, 08:56 am IST 0
ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ  ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ…

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ് പാകിസ്ഥാനില്‍ അറസ്റ്റില്‍  

Posted by - Jul 17, 2019, 06:03 pm IST 0
ന്യുഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്ത് ഉദ്ദവ മേധാവിയുമായി ഹാഫിസ് സെയ്ദിനെ പാകിസ്താനിലെ ഗുജറന്‍വാലയില്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. ഭീരവാദ വിരുദ്ധ വിഭാഗമാണ് സെയ്ദിനെ അറസ്റ്റു…

മംഗളൂർ  വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കില്ല:  ബി.എസ്.യെദ്യൂരപ്പ

Posted by - Dec 25, 2019, 04:58 pm IST 0
 ബെംഗളൂരു: പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന്  ബി.എസ്.യെദ്യൂരപ്പ.  അന്വേഷണം പൂര്‍ത്തിയായ ശേഷമേ നല്‍കൂവെന്നാണ്‌ യെദ്യൂരപ്പ് ഇന്ന് പറഞ്ഞത്. മംഗളൂരുവിലെ…

Leave a comment