അഭിമന്യുവിന്റെ കൊലപാതകം : നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

265 0

ഇടുക്കി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍, പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ പങ്കെടുത്തവര്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ള പോപ്പുലര്‍ ഫ്രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ ഉള്‍പ്പെട്ട 12 പേരെയും തിരിച്ചറിഞ്ഞു. സമീപത്തെ രണ്ട് ഫ്‌ളാറ്റുകളിലെ സി.സി.ടി.വിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മഹാരാജാസ് കോളേജില്‍ മൂന്നു പേര്‍ മാത്രമാണ് കാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകര്‍. ഇതില്‍ പ്രശ്‌നമുണ്ടാക്കിയ ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശി മുഹമ്മദ് അക്രമം നടക്കുമ്പോള്‍ തന്ത്രപരമായി മുങ്ങി. തുടക്കത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ഉണ്ടായിരുന്നു.

Related Post

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് താന്‍ പറഞ്ഞിട്ടില്ല: ഉമ്മന്‍ചാണ്ടി  

Posted by - Mar 28, 2019, 11:27 am IST 0
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ നിലപാടില്‍ മലക്കം മറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍…

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

Posted by - Nov 19, 2018, 09:47 am IST 0
യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇതോടൊപ്പം ബന്ധു നിയമന…

ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

Posted by - Jan 3, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍…

ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ

Posted by - Mar 14, 2018, 08:41 am IST 0
ബീഫ് നിരോധിക്കില്ല : സുനിൽ ദേവ്ദർ ത്രിപുരയിൽ അധികാരത്തിൽ എത്തിയ ബിജെപിയാണ് നയം വ്യക്തമാക്കിയത്. ബീഫ് ഉപയോഗത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കളിൽ ഒരാളായ സുനിൽ ദേവ്ദർ.…

Leave a comment