ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സച്ചിന്‍ പൈലറ്റ് 

305 0

ജെയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് സഖ്യം ആവശ്യമില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രണ്ട് പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം ശക്തി ഉപയോഗിച്ച്‌ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബി.ജെ.പിയെ ദേശീയതലത്തില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. 

ഏതൊരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റേയും കേന്ദ്ര സ്ഥാനത്ത് കോണ്‍ഗ്രസാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. മാധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകര്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. രജസ്ഥാനില്‍ 150 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവിടെയൊന്നും ബി.ജെ.പി കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശക്തി ക്ഷയിച്ചു എന്നാണെന്നും അദ്ദേഹം പറഞ്ഞു. 

Related Post

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള

Posted by - Nov 10, 2018, 02:36 pm IST 0
കോഴിക്കോട്: ശ്രീധരന്‍പിള്ളയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്ന ബി.ജെ.പി നേതാവ് എം.ടി.രമേശിന്റെ പ്രസ്‌താവനയെ തള്ളി ശ്രീധരന്‍പിള്ള രംഗത്തെത്തി. ഇത്തരം പ്രസ്താവനകള്‍ വികാര പ്രകടനങ്ങളാണെന്നും ആലങ്കാരിക പ്രയോഗങ്ങളാണെന്നും അദ്ദേഹം…

അല്‍ക്ക ലാംബ  കോണ്‍ഗ്രസില്‍ തിരിച്ചെത്തി 

Posted by - Oct 12, 2019, 06:05 pm IST 0
ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക…

ബി.ജെ.പിയോടുള്ള അടുപ്പം വിടാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

Posted by - Feb 3, 2020, 04:19 pm IST 0
മുംബയ്: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിയോടുള്ള അടുപ്പം വിടാതെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന ബി.ജെ.പി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താക്കറയുടെ പുതിയ വെളിപ്പെടുത്തൽ.…

വ്യാജ ഒപ്പിട്ട് കോടികൾ തട്ടി, ബിജെപി നേതാവിനെതിരെ പൊലീസ് കേസ് 

Posted by - Mar 27, 2019, 05:55 pm IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ്…

Leave a comment