കുഞ്ഞിനെ കഴുത്ത്‌ അറുത്തു കൊന്ന യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

246 0

 ന്യൂഡല്‍ഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്‌ അറുത്തു കൊന്ന യുവതി മറ്റൊരു മകനെയും കൊലപ്പെടുത്തിയതായി ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭര്‍ത്താവ്‌ ശങ്കര്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്‌. പെരുമാറ്റ വൈകല്യത്തിന്‌ സരിക വര്‍ഷങ്ങളായി ചികിത്സയിലാണ്‌. മകനെ കൊന്ന ശേഷം സരിക ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ആദ്യത്തെ മകന്റെ മരണം അപകടം മൂലമെന്നായിരുന്നെന്നായിരുന്നു വിചാരിച്ചിരുന്നത്‌. അതുകൊണ്ട്‌ പോലീസിനെ അറിയിച്ചില്ല. 

അടുത്തിടെയാണ്‌ സരിക കുഞ്ഞിനെ കൊന്നതാണെന്നു വെളിപ്പെടുത്തിയതെന്ന്‌ ശങ്കര്‍ പറഞ്ഞു. വെള്ളിയാഴ്‌ചയാണ്‌ അമന്‍ വിഹാറിലെ താമസക്കാരിയായ സരിക എട്ടു മാസം പ്രായമുള്ള മകന്റെ കഴുത്തറുത്തത്‌. ഏതോ ആത്മീയ ആചാര്യന്റെ പ്രേരണയിലാണു സരികയുടെ പ്രവൃത്തിയെന്ന സംശയത്തില്‍ പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സ്‌ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. ആശുപ്രതിയില്‍വച്ചു പരിചയപ്പെട്ട ആത്മീയ ആചാര്യനാണു സരികയെ ഹീനകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന സംശയത്തിലായിരുന്നു പോലീസ്‌. 

Related Post

ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Posted by - Mar 30, 2019, 01:03 pm IST 0
ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം…

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

Posted by - Sep 13, 2018, 08:12 am IST 0
ബാരാമുള്ള: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയായിരുന്നു വെടിവയ്പ്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

ഹരിയാണയിൽ ബി.ജെ.പി.-ജെ.ജെ.പി. സഖ്യ സർക്കാർ

Posted by - Oct 26, 2019, 08:56 am IST 0
ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ  ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ…

കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവർ: ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ

Posted by - Dec 20, 2019, 12:46 pm IST 0
മംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ  കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന്…

Leave a comment