ഡാമുകൾ ഒന്നിച്ച് തുറന്നത് പ്രളയം രൂക്ഷമാക്കി ;അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്

143 0

കൊച്ചി:കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് ഒരേ സമയം വെള്ളം തുറന്നു വിട്ടത് പ്രളയം രൂക്ഷമാകാനും നാശനഷ്ടങ്ങൾ വർദ്ധിക്കാനും കാരണമായെന്നും പ്രളയം നിയന്ത്രിക്കാൻ ഡാം മാനേജ്മെന്റിൽ പാളിച്ചയുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അടിയന്തര കർമ്മ പദ്ധതിയിലെ (എമർജൻസി ആക്‌ഷൻ പ്ളാൻ) മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദുരന്ത കാരണങ്ങൾ വിശദമായി അന്വേഷിക്കാൻ സുപ്രീം കോടതി മുൻ ജഡ്‌ജി അദ്ധ്യക്ഷനായ സ്വതന്ത്ര വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും അമിക്കസ് ക്യൂറി അഡ്വ. ജേക്കബ്. പി. അല‌ക്‌സിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ടിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

വിദഗ്ദ്ധ സമിതിയിൽ ഹൈഡ്രോളജിസ്റ്റ്, ഡാം മാനേജ്മെന്റ് വിദഗ്ദ്ധൻ, എൻജിനീയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തണം. ഡാം മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ഭാവിയിൽ പ്രളയത്തെ നേരിടാനും ശുപാർശകൾ നൽകാൻ സമിതിക്ക് നിർദേശം നൽകണം.

പ്രളയ ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സാങ്കേതിക സമിതിക്ക് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഇ. ശ്രീധരൻ പ്രസിഡന്റായ ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളിലാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.  ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

റിപ്പോർട്ടിൽ പറയുന്നത്:

പ്രളയ ദുരന്തത്തിൽ 433 പേർ മരിച്ചു. 26,720 കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഇത് നികത്താൻ 31,000 കോടി രൂപ വേണം

ആഗസ്റ്റിൽ 40 ശതമാനം അധികമഴ ലഭിച്ചു.

79 ഡാമുകളിൽ ഒന്നു പോലും പ്രളയം നിയന്ത്രിക്കാൻ ഉപയോഗിച്ചില്ല.

കേരളത്തിൽ ഡാമുകൾ പ്രളയ കാരണമായില്ലെന്ന് കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ടുണ്ടെന്ന് കാണിച്ച് ഇനി അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഡാമുകളുമായി ബന്ധപ്പെട്ട പല വസ്തുതകളും സെൻട്രൽ വാട്ടർ കമ്മിഷൻ പരിഗണിച്ചിട്ടില്ല.

പ്രളയത്തെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചശേഷം അപകട സാദ്ധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ വീഴ്ച വന്നെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഡാം കൈകാര്യം ചെയ്യുന്നവർ ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനായി മാത്രം കാത്തിരിക്കരുതായിരുന്നു. 

ജലം തുറന്നു വിടാൻ വൈകിയത് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ആണെന്ന വാദം ന്യായീകരിക്കാനാവില്ല. ചെളിയും അഴുക്കുമടിഞ്ഞുകൂടി ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞു പോയിട്ടുണ്ട്. നദിയോരങ്ങളിലെ കൈയേറ്റവും പ്രശ്നങ്ങൾക്ക് കാരണമായി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രളയ ഭൂപടം നിർമ്മിക്കുന്നതടക്കം സമയബന്ധിതമായി ചെയ്യണം.

Related Post

കര്‍ദ്ദിനാളിന്‍റെ വാദം പൊളിയുന്നു: കര്‍ദ്ദിനാള്‍-കന്യാസ്ത്രീ ഫോണ്‍ സംഭാഷണം പുറത്ത്

Posted by - Jul 19, 2018, 10:27 am IST 0
തിരുവനന്തപുരം : ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി കന്യാസ്ത്രീ രേഖാമൂലം നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന വിവരം കന്യാസ്ത്രീ കര്‍ദ്ദിനാളിനെ…

വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്ന് വെള്ളാപ്പള്ളി

Posted by - Jan 1, 2019, 04:33 pm IST 0
വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ്…

നവോത്ഥാന സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം ഇന്ന്‌

Posted by - Dec 1, 2018, 08:45 am IST 0
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍…

വിദ്യാരംഭം കുറിച്ച് കുട്ടികൾ |

Posted by - Oct 13, 2024, 06:31 pm IST 0
അറിവിന്റെ അക്ഷയ ഖനി തേടിയിറങ്ങാൻ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം നുകർന്ന് മാനാം കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജനാർദ്ദനൻ…

ഹര്‍ത്താലില്‍ വളഞ്ഞ് തീര്‍ത്ഥാടകര്‍ 

Posted by - Dec 14, 2018, 08:56 am IST 0
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീര്‍ത്ഥാടകര്‍…

Leave a comment