ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

367 0

ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പിക്കര്‍ അയോഗ്യരാക്കിയത് ശരി വച്ച്‌ ഉത്തരവിറക്കിയിരുന്നു. മുന്‍പ് രണ്ട് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു. അങ്ങനെ ഇരുപത് ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു. 

234 അംഗ നിയമസഭയില്‍ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോള്‍ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷം നേടാനായി വേണ്ടത്. ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായ നടപ്പു സര്‍ക്കാരിനുള്ള കടുത്ത പരിക്ഷണമാകും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. 

ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ് മറ്റു പാര്‍ട്ടികള്‍ കാണുന്നത്. ഫെബ്രുവരിയിലാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയത്. അഴിമതിക്കും നടപ്പു ഡി.എം.കെ സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമായിരുന്നു കമല്‍ ഹാസന്റെ രംഗ പ്രവേശം.
 

Related Post

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST 0
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു…

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും വിലക്ക്

Posted by - May 12, 2018, 04:02 pm IST 0
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കടക്ക് പുറത്ത്. പുറത്തിറങ്ങാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകരെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍…

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും 

Posted by - Sep 27, 2018, 09:07 am IST 0
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ്  പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

രാജ്യം ഭരിക്കുന്നത് ആലിബാബയും കള്ളന്മാരും ചേര്‍ന്നെന്ന് വിഎസ്

Posted by - Apr 13, 2019, 01:13 pm IST 0
മലപ്പുറം: ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കും. മലപ്പുറത്തെ എല്‍ഡിഎഫ്…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

Leave a comment