'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്; അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പെട്ടു 

609 0

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കേ 'ചലോ ശബരിമല' ആഹ്വാനവുമായി ആര്‍.എസ്.എസ് രംഗത്ത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തടഞ്ഞത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരായിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

നട അടയ്ക്കുന്നതിന് മുമ്ബ് അവസാന മണിക്കൂറില്‍ യുവതികള്‍ എത്തിയാല്‍ അവരെ പ്രതിരോധിക്കാനാണ് ആര്‍.എസ്.എസ് നീക്കം.

നിലയ്ക്കല്‍, ആറന്മുള സമരങ്ങള്‍ക്ക് പിന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയ മുതിര്‍ന്ന രണ്ട് പ്രചാരകന്മാരെ ഇതിനായി ആര്‍.എസ്.എസ് നിയോഗിച്ചുകഴിഞ്ഞു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യുവതീ പ്രവേശനം സാദ്ധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ പൂര്‍ണതോതില്‍ വിജയിച്ചിരുന്നില്ല. യുവതികളെ കയറ്റിയത് സംബന്ധിച്ച്‌ ഹൈക്കോടതി നിരീക്ഷക സമിതിയും സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുന്‍ ഡി.ജി.പിമാരുടെ നേതൃത്വത്തിലുള്ള വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.

Related Post

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി; സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; അന്വേഷണം ആവശ്യമില്ല- ഇ ചന്ദ്രശേഖരന്‍

Posted by - Feb 10, 2019, 03:29 pm IST 0
മൂന്നാര്‍: ദേവികുളം സബ് കലക്ടറെ പിന്തുണച്ച്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തി. നിയമപരമായി മാത്രമാണ് മൂന്നാറില്‍ സബ് കലക്ടര്‍ രേണു രാജ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സബ്…

ക​ര്‍​ണാ​ട​ക ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്

Posted by - Nov 6, 2018, 07:24 am IST 0
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മൂ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്. രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ…

ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ

Posted by - Mar 16, 2018, 09:09 am IST 0
ട്രെയിനിൽ വച്ച് താൻ അപമാനിക്കപ്പെട്ടു  എന്ന് ജോസ് കെ മാണിയുടെ ഭാര്യ ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

Leave a comment