സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

285 0

സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ഇന്ത്യന്‍ 2 ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രായം കൂടുതോറും കൂടുതല്‍ ബുദ്ധിമാനും അപകടകാരിയുമായ സേനാപതിയാണ് ഇനി എത്താന്‍ പോകുന്നത് എന്ന സൂചനയും സെക്കന്റ് ലുക്ക് പോസ്റ്റര്‍ നമ്മുക്ക് നല്‍കുന്നു. പൊങ്കല്‍ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.

കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Post

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

Posted by - Dec 13, 2018, 07:41 pm IST 0
പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍…

 നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

Posted by - Apr 4, 2019, 10:51 am IST 0
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ…

ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്  

Posted by - Feb 7, 2018, 11:55 am IST 0
രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക്…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Leave a comment