അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു 

181 0

തെലുങ്കില്‍ മാത്രമല്ല മലയാളികളുടെ മനസിലേയും സ്വപ്ന സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. ഇടക്കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അപ്രതീക്ഷമായ പേരാണ് അനുഷ്‌കയുടേത്. എന്നാല്‍ ഇപ്പോള്‍ അനുഷ്‌കയുടെ പുതിയ മേക്ക് ഓവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പ്രശസ്ത ലൈഫ് സ്‌റ്റൈല്‍ പരിശീലകന്‍ ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്‌കയുടെ പുത്തന്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വണ്ണം കൂടിയതിനാല്‍ പല അവസരങ്ങളും അനുഷ്‌യ്ക്ക് നഷ്ടമായിരുന്നു. ബാഗമതിയാണ് അനുഷ്‌കയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതോടെയാണ് വണ്ണം തനിക്കൊരു ഭീഷണിയാണെന്ന് അനുഷ്‌ക മനസിലാക്കിയതും താരം വണ്ണം കുറക്കാന്‍ നിര്‍ബന്ധിതയായതും. ലൂക്കിന്റെ കീഴില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്‌ക ചികിത്സയിലായിരുന്നു. ഇരുവരും ചേര്‍ന്ന് ജീവിതചര്യ ബോധവത്കരണ പരിപാടികള്‍ക്കും പ്ലാനിടുന്നുണ്ട്.

2015 ല്‍ ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനു വേണ്ടി വണ്ണം കൂട്ടിയ അനുഷ്‌ക്കയ്ക്ക് പിന്നീട് തുടര്‍ച്ചയായ ചിത്രങ്ങള്‍ വന്നതു മൂലം വണ്ണം കുറക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ വണ്ണം കുറക്കാന്‍ താരത്തിന് ശാസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നു.

ബാഹുബലി, രുദ്രമ്മദേവി എന്നീ ചിത്രങ്ങളിലെ താരത്തിന്റെ വണ്ണം ഗ്രാഫിക്‌സ് ഉപയോഗിച്ചാണ് കുറച്ചതെന്ന ആക്ഷേപവും മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ അധികമായപ്പോളാണ് താരം വണ്ണം കുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Related Post

വമ്പൻ ട്വിസ്റ്റുമായി ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റർ

Posted by - Mar 26, 2019, 01:40 pm IST 0
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ…

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST 0
പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Leave a comment