നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

265 0

ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു ലക്ഷ്മി.  

ആകാശവാണിയില്‍ ജോലി നോക്കുന്നതിനിടെയാണ് അവര്‍ സിനിമയിലേക്കെത്തിയത്. 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. എംടിയുടെ തിരക്കഥയില്‍ ഹരഹരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.

മധുമോഹന്‍റെ സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി.  സീരിയലിനും നാടകത്തിനും ഒപ്പം തമിഴ് മലയാളം കന്നട ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് ചെന്നൈ ബസന്ത് നഗറില്‍ നടക്കും.
 

Related Post

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി 

Posted by - May 31, 2018, 03:42 pm IST 0
മകനെ വഴക്ക് പറഞ്ഞ അജു വർഗീസിന് കിട്ടിയത് എട്ടിന്റെ പണി. മലയാളത്തിന്റെ യുവതാരം അജു വർഗീസും മകനും ഒരുമിച്ചുള്ളൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുസ്തകത്തിൽ ചിത്രരചന നടത്തുന്ന…

കുഞ്ചാക്കോ ബോബന് ആൺകുഞ്ഞ് പിറന്നു

Posted by - Apr 19, 2019, 10:47 am IST 0
മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്.  വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ്…

ഗെയിം ഓഫ് ത്രോണ്‍സ് 'റീ യൂണിയന്‍' എപ്പിസോഡ്

Posted by - Apr 15, 2019, 06:00 pm IST 0
രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ്…

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST 0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…

Leave a comment