മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

243 0

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക് ഉണ്ട്. പത്രണ്ട വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന ഒരു നദീതീര ഉത്സവം ആയിരുന്നു മാമാങ്കം.ഭാരത പുഴയുടെ തീരത്ത തിരുനാവായ എന്ന സ്ഥലത്തു ആയിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.മാഘ മാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന് പോകുന്ന ചാവേർ ആയാണ് മമ്മൂട്ടി ഈ സിനിമയിൽ വേഷമിടുന്നത്.സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.തുപ്പാക്കി,വിശ്വരൂപം,ബില്ല 2 തുടങ്ങിയ സിനിമകൾക്ക് സംഘട്ടനം ഒരുക്കിയ കെച്ച യാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ.ബാഹുബലി 2 വിനു വേണ്ടി  വിഎഫ്എക്സ് ഒരുക്കിയ ടീം തന്നെയാണ് മാമങ്കത്തിനും വിഎഫ്എക്സ്  ഒരുക്കുന്നത്.50 കോടിക്കു മുകളിൽ ചിലവേറിയ ചിത്രത്തിന്റെ നിർമാണം വേണു കുന്നപ്പിള്ളിയാണ്.പൃഥ്വിരാജിനെ വച്ച് കർണൻ നിർമിക്കാൻ ഇരുന്ന വേണു പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു.അതിനു ശേഷമാണ് മാമങ്കത്തിന്റെ നിർമാണം ഏറ്റെടുക്കുന്നത്.ആറ് ഫൈറ്റുകളും അഞ്ച് ഗാനങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്.മമ്മൂട്ടിയെ കൂടാതെ സൗത്ത് ഇന്ത്യയിൽ നിന്നും ഒരുപാട് വലിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.ചരിത്ര വേഷങ്ങളിൽ എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും ഇത്.സാങ്കേതിക വിദ്യ കൊണ്ട് മാമാങ്കം ഒരു ദൃശ്യ വിസ്മയം ആയിരിക്കുമെന്ന് ഉറപ്പ്.

Related Post

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST 0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…

ഗെയിം ഓഫ് ത്രോണ്‍സ് 'റീ യൂണിയന്‍' എപ്പിസോഡ്

Posted by - Apr 15, 2019, 06:00 pm IST 0
രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ്…

പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

Posted by - Mar 27, 2019, 06:12 pm IST 0
സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്.  ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ…

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Posted by - Nov 10, 2018, 09:49 pm IST 0
ചെന്നൈ: നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം അനൗണ്‍സറും വാര്‍ത്താവതാരികയുമായിരുന്നു…

സണ്ണിലിയോണിന് ഇരട്ടി മധുരം

Posted by - Mar 6, 2018, 03:41 pm IST 0
സണ്ണിലിയോണിന് ഇരട്ടി മധുരം ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും…

Leave a comment