'1921 പുഴ മുതല്‍ പുഴ വരെ'; ചിത്രീകരണം നാളെ തുടങ്ങും  

277 0

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നാളെ ആരംഭിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍. വയനാട്ടിലെ ആദ്യഘട്ട ചിത്രീകരണം 30 ദിവസം നീളുമെന്നും ചിത്രത്തിന്റെ വലിയ ഷെഡ്യൂള്‍ മെയ് മാസത്തില്‍ നടക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെ അലി അക്ബര്‍ പറഞ്ഞു. 'ആദ്യ ഷെഡ്യൂളിന് താരങ്ങള്‍ ഓരോരുത്തരായി വന്നുതുടങ്ങി. മുഴുവന്‍ ക്രൂവും എത്തിയിട്ടുണ്ട്. നാളെ രാവിലെ എട്ടിന് ചിത്രീകരണം ആരംഭിക്കും. 30 ദിവസം വയനാട്ടില്‍ ഉണ്ടാവും. അടുത്ത ഘട്ടം മെയ് മാസത്തിലാണ്. ഏറ്റവുമധികം ആര്‍ട്ടിസ്റ്റുകള്‍ അടക്കം വരുന്ന വലിയ ഷെഡ്യൂള്‍ അതാണ്. അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തുകഴിഞ്ഞു', സംവിധായകന്‍ പറയുന്നു.

സിനിമയുടെ ചിത്രീകരണം മൂന്ന് ഷെഡ്യൂളുകളിലായാണെന്ന് അലി അക്ബര്‍ നേരത്തേ അറിയിച്ചിരുന്നു. നടീനടന്മാരെ സമീപിച്ചപ്പോള്‍ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞ സംവിധായകന്‍ പക്ഷേ അഭിനേതാക്കളുടെ പേരുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1921 പുഴ മുതല്‍ പുഴ വരെ എന്നാണ് ചിത്രത്തിന്റെ പേര്. 

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. 
 

Related Post

 സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍

Posted by - May 8, 2018, 01:17 pm IST 0
ബോളിവുഡ് താരം സോനം കപൂറിന്‍റെ വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. വിവാഹ വസ്ത്രത്തില്‍…

ആരാണ് ഖുറേഷി അബ്രാം? കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീഡിയോ  

Posted by - Apr 25, 2019, 10:48 am IST 0
പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന…

രജനീകാന്തും നയൻതാരയും ഒന്നിക്കുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Posted by - Apr 9, 2019, 04:45 pm IST 0
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ദർബാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.  എ ആർ…

സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ സംസ്‌കാരം ഇന്ന് 

Posted by - Oct 4, 2018, 09:28 am IST 0
കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍…

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

Posted by - Feb 10, 2019, 08:33 am IST 0
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി.സൗമ്യ ജോണാണ് വധു. മെര്‍ലിന്‍ ജോണിന്റെയും നിര്യാതനായ ജോണ്‍ മൂഞ്ഞേലില്‍ ദമ്ബതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ. ഇരുവരുടെയും നീണ്ടനാള്‍ പ്രണയമാണ്…

Leave a comment