നാല്‍പ്പത്തി നാലാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയ്ക്കാതെ മുന്‍ ലോക സുന്ദരി

322 0

ലോകമ്പാടും ആരാധകരുള്ള മുന്‍ ലോക സുന്ദരി ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേളയിലും രാജകുമാരിയായി തിളങ്ങി. റെഡ് കാര്‍പറ്റ് ചടങ്ങില്‍ അഴകിന്റെ റാണിയുടെ ചിത്രം പകര്‍ത്താനെത്തിയത് അനേകം പേരാണ്. ഫിലിപ്പീന്‍സ് ഡിസൈനര്‍ മൈക്കല്‍ സിങ്കോ തയാറാക്കിയ 'ബട്ടര്‍ഫ്‌ളൈ' ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യയുടെ പതിനേഴാമത്തെ കാന്‍ റെഡ് കാര്‍പറ്റ് മുഹൂര്‍ത്തം. ഗൗണിന്റെ പിന്നിലേക്കു നീളുന്ന മൂന്നു മീറ്റര്‍ ചിത്രശലഭച്ചിറകുകളാണ് ഉടുപ്പിന്റെ സവിശേഷത. കൂടാതെ പീലി വിടര്‍ത്തിയ മയിലിനയും ഓര്‍മ്മിപ്പിക്കും വിധം നീലയും പര്‍പ്പിളും കൂടിക്കലര്‍ന്ന ഗൗണാണ് ഐശ്വരി തിരഞ്ഞെടുത്തത്. 

125 ദിവസങ്ങളിലായി 3000 മണിക്കൂറുകള്‍ ചെലവിട്ടാണു സിങ്കോ ഈ മനോഹര വസ്ത്രം പൂര്‍ത്തിയാക്കിയത്. ഇത്തവണ മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയത്.  ചുവപ്പു നിറത്തിലുള്ള ഗൗണിലായിരുന്നു ആരാധ്യ. തന്റെ നാല്‍പ്പത്തിനാലാം വയസിലും കാനില്‍ താര സുന്ദരിക്ക് ആരാധകര്‍ക്ക് ഒട്ടും കുറവില്ലെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു ഐശ്വര്യയുടെ വരവ്. വര്‍ഷങ്ങളായി കാന്‍ ചലച്ചിത്ര മേളയുടെ സജീവസാന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. 'ദേവ്ദാസ്' എന്ന തന്റെ ചിത്രത്തിന്റെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള ബ്രാന്‍ഡ് എന്‍ഡോര്‍സ്മെന്റുകള്‍ക്കുമായി കാനില്‍ ഐശ്വര്യ എത്തിയപ്പോഴെല്ലാം ലോക സിനിമയുടെ ആഘോഷ നഗരി അവരെ അത്യുത്സാഹത്തോടെ വരവേറ്റിരുന്നു. 

Related Post

നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി

Posted by - Apr 10, 2019, 02:21 pm IST 0
തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി.  ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തായ  കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍…

 നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

Posted by - Apr 4, 2019, 10:51 am IST 0
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

Posted by - Apr 24, 2018, 06:38 am IST 0
നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ…

Leave a comment