ഒടിയന്റെ പുതിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു

311 0

പ്രൊമോഷന്റെ ഭാഗമായി പുറത്തുവിടുന്ന ഒടിയന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കു ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം. മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു.
 

Related Post

സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

Posted by - Apr 16, 2019, 11:47 am IST 0
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ്…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരം വിവാഹിതനായി 

Posted by - Apr 30, 2018, 04:32 pm IST 0
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിൽ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം.

Posted by - Apr 6, 2018, 06:06 am IST 0
മലയാള സിനിമയ്ക് ഇനി മാമാങ്ക മഹോത്സവം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന  നാന്നൂറാമത്തെ ചിത്രം…

Leave a comment