മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടു: രാഹുല്‍ ഈശ്വര്‍

368 0

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമലയില്‍ ആരും അതിക്രമിച്ച്‌ കയറാതെ ഭക്തര്‍ നോക്കിയതില്‍ അതിയായ സന്തോഷമുണ്ട്. തനിക്കെതിരെ പൂര്‍ണമായും കള്ളക്കേസാണ്. പൊലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല, സന്നിധാനത്ത് ആയിരുന്നു. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പോലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്""- രാഹുല്‍ വ്യക്തമാക്കി.

നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോള്‍ സമാധാനപരമായ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിഷേധം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കേന്ദ്രസ‌ര്‍ക്കാര്‍ ഉള്‍പ്പെടെ ഓര്‍ഡിനന്‍സിനെ കുറിച്ച്‌ ചിന്തിക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Related Post

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 13, 2018, 08:24 am IST 0
തിരൂര്‍: മലപ്പുറം ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം ഉണ്യാല്‍.  ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇയാളെ…

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST 0
കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍…

രാഹുലും പ്രിയങ്കയും വയനാട്ടില്‍  

Posted by - Apr 4, 2019, 11:35 am IST 0
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…

Leave a comment