പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

328 0

സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്. 

ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം.

നാട്ടിൻപുറത്തിന്റെ കഥ പറയുന്ന സത്യൻ അന്തിക്കാട് സിനിമകളുടെയും ലാല്‍ ജോസ് സിനിമകളുടെയുമൊക്കെ ആരാധകനായ നായകൻ സിനിമ പഠിക്കാൻ പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും ആണ് ഷിബുവിന്റെ പ്രമേയം.

ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്‍ണനാണ്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍  ആണ് നായിക.

32-ാം അദ്ധ്യായം 23-ാം വാക്യം എന്ന ചിത്രമൊരുക്കിയ അര്‍ജുനും ഗോകുലും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സലിംകുമാര്‍, ബിജു കുട്ടൻ, അല്‍താഫ് സലിം, ഹരിത നായര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

teaser link : https://youtu.be/elP3ykPxNHQ

Related Post

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

Posted by - Feb 10, 2019, 08:33 am IST 0
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി.സൗമ്യ ജോണാണ് വധു. മെര്‍ലിന്‍ ജോണിന്റെയും നിര്യാതനായ ജോണ്‍ മൂഞ്ഞേലില്‍ ദമ്ബതികളുടെ മകളും കൊച്ചി വൈറ്റില സ്വദേശിനിയുമായ സൗമ്യ. ഇരുവരുടെയും നീണ്ടനാള്‍ പ്രണയമാണ്…

പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന്

Posted by - Apr 1, 2018, 09:26 am IST 0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു പിടി നല്ല ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ചിത്രം പരോൾ ഏപ്രിൽ അഞ്ചിന് റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ, അങ്കിൾ, ഒരു കുട്ടനാടൻ ബ്ലോഗ്,…

താൻ ഒരിക്കലും മതപരിവർത്തനം നടത്തുകയില്ല: പ്രിയാമണി

Posted by - Apr 30, 2018, 09:50 am IST 0
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മലയാളത്തിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ നടി പ്രിയാമണിയുടെ വിവാഹം. ബിസിനസുകാരനായ മുസ്തഫാ രാജായിരുന്നു വരൻ. ഇരുവരും രണ്ടു മതങ്ങളിൽപെട്ടവരായിരുന്നു എന്നത് കൊണ്ട് തന്നെ അന്ന്…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

Leave a comment