'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ അറസ്റ്റില്‍ 

126 0

തിരുവനന്തപുരം: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ 'അങ്കിള്‍' സിനിമയുടെ വ്യാജന്‍ പകര്‍ത്തിയ സ്റ്റോപ്പ് പൈറസി സ്ഥാപനത്തിന്റെ ഉടമ തുഷാറിനെ ആന്റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. പൈറസി തടയുന്നതിനായി പല സിനിമാ നിര്‍മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍. ഇന്‍റര്‍നെറ്റിലെ ടെമ്പററി ജിമെയില്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കി സിപ്പി മൂവീസ് എന്ന സൈറ്റിലേക്ക് സിനിമ പകര്‍ത്തി നല്‍കുകയാണ് പ്രതി ചെയ്തത്. 

പുതിയ സിനിമകള്‍ റിലീസായാല്‍ ഉടന്‍ തന്നെ അവ നെറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് പ്രീ പോസ്റ്റുകള്‍ ഉണ്ടാക്കി പ്രൊഡ്യൂസര്‍മാരെ സമീപിച്ച്‌ പണം പറ്റുന്ന രീതിയാണ് ഇയാള്‍ കൈക്കൊണ്ടിരുന്നത്. പുതിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ വരാതിരിക്കാനായി ഒരു മാസത്തേയ്ക്ക് 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് പൈറസി തടയുന്നതിനായി ഈ സംഘങ്ങള്‍ കൈപ്പറ്റുന്നത്. 

കൂടാതെ റിലീസായി ഏതാനു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അങ്കിള്‍ എന്ന സിനിമയുടെ വ്യാജ തിയറ്റര്‍ പകര്‍പ്പ്, ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസില്‍ പ്രദര്‍ശിപ്പിച്ചു. ഇത് നിര്‍മാതാവിനു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. ഇതു സംബന്ധിച്ച്‌ ക്രൈം ബ്രാഞ്ച് ആന്റിപൈറസി സെല്ലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

Related Post

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്

Posted by - Apr 19, 2018, 07:02 am IST 0
ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് തമിഴ് നടൻ ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് പിതാവ് ചന്ദ്രശേഖർ. രജനീകാന്തിനും കമൽഹാസനും ശേഷം ഇത്രയും ആരാധകരുള്ള മറ്റൊരു സൂപ്പർസ്റ്റാർകൂടിയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ പോകുന്നത്.…

തന്നെ തനാക്കിയത് ആര്‍.എസ്.എസ്: ലാല്‍ ജോസ്

Posted by - Sep 13, 2018, 08:21 am IST 0
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകനാണ് ലാല്‍ ജോസ്. എന്നാല്‍ തന്നെ തനാക്കിയത് ആര്‍.എസ്.എസ് ആണെന്ന് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്…

ഒടുവിൽ കുറ്റവാളി പട്ടികയില്‍ സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി

Posted by - Apr 27, 2018, 07:55 am IST 0
കേന്ദ്ര വനവകുപ്പിന്റെ കുറ്റവാളി പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പേരും ഉള്‍പ്പെടുത്തി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ് സല്‍മാന്‍ ഖാനെ പട്ടികയില്‍…

ഗെയിം ഓഫ് ത്രോണ്‍സ് 'റീ യൂണിയന്‍' എപ്പിസോഡ്

Posted by - Apr 15, 2019, 06:00 pm IST 0
രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ്…

Leave a comment