മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

189 0

ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി കഴിഞ്ഞെങ്കിലും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശേഖര്‍ കപൂറിന്റെ പുതിയ വെളിപ്പെടുത്തൽ. 

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്തെത്തിയിരിക്കയാണ്. 'മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീദേവിയുമായി ജൂറിയിലെ എല്ലാവര്‍ക്കും വൈകാരികമായ ബന്ധമുണ്ട്. 

പക്ഷെ ശ്രീദേവി മരണപ്പെട്ടു എന്ന കാരണത്താല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കരുതെന്ന് താന്‍ പറഞ്ഞിരുന്നതായും ശേഖര്‍ കപൂര്‍ പറഞ്ഞു. ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് മറ്റ് താരങ്ങളുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്നും ശേഖര്‍ കപൂര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ ദിവസവും ഞാന്‍ ഇവിടെ വന്ന് ജൂറി അംഗങ്ങളോട് ഒരിക്കല്‍ കൂടി വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എല്ലാ അഭിനേതാക്കളെയും വിലയിരുത്തിയശേഷം ശ്രീദേവി ഈ ലിസ്റ്റില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നതാണ്. ശ്രീദേവിയായിരിക്കരുത് അവാര്‍ഡ് നേടുന്നത് എന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഞാന്‍ ഒരുപാട് പോരാടിയതുമാണ്.
 

Related Post

3079 തിയേറ്ററുകളിൽ ലൂസിഫർ

Posted by - Mar 28, 2019, 11:06 am IST 0
ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം.…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

Posted by - Apr 4, 2018, 09:00 am IST 0
മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഈ വര്ഷം തീയേറ്ററുകളിലേക്ക എത്തും.ആശിർവാദ് സിനിമാസിന്റെ…

കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

Posted by - Mar 29, 2019, 05:36 pm IST 0
'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ…

ശ്രീദേവി : ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ

Posted by - Mar 1, 2018, 05:04 pm IST 0
ലക്ഷക്കണക്കിനുവരുന്ന ആരാധകരിൽനിന്നും  ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ വിടവാങ്ങി  അബദ്ധത്തിൽ ബാത്ടബ്ബിൽ വീണായിരുന്നു തന്ടെ അമ്പത്തിനാലാം വയസിൽ ശ്രീദേവി മരിച്ചത്. നാലാം വയസിൽ സിനിമ രംഗത്തേക്ക് കടന്നുവന്ന…

Leave a comment