ഗായിക റിമി ടോമി വിവാഹമോചനത്തിന്; പസ്പരസമ്മതത്തോടെ ഹര്‍ജി; അവസാനിപ്പിക്കുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യജീവിതം  

295 0

കൊച്ചി: 11 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി ഗായികയും നടിയുമായ റിമി ടോമി.  ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയസമ്മത പ്രകാരമാണ് ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റിമിയും റോയ്സും തമ്മില്‍ വിവാഹിതരായത്.

നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.

പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി നല്‍കിയതിനാല്‍ ആറ് മാസത്തിനകം വിവാഹമോചനം അനുവദിക്കപ്പെടാനാണ് സാധ്യത. വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിമി നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്.

ടെലിവിഷന്‍ അവതാരക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

Related Post

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ 

Posted by - Jul 4, 2018, 10:27 am IST 0
കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥ‍യിലാണെന്ന്…

നീരജ് മാധവ് ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Posted by - Mar 28, 2019, 11:14 am IST 0
നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സഹോദരൻ തന്നെ സംവിധാനം…

Leave a comment