ട്രൂ ഇന്ത്യൻ മറുനാടൻ പ്രതിഭാ സംഗമം തിരുവനന്തപുരത്ത്  മറുനാടൻ മലയാളി പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും

289 0

ഡോംബിവില്ലി : സാംസ്ക്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മറുനാടൻ മലയാളി പ്രതിഭകളെ മലയാളികൾക്കും കേരളത്തിലെ പൊതു സമൂഹത്തിനും പരിചയപെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മറുനാടൻ പ്രതിഭാ സംഗമത്തോടനുബന്ധിച്ച്  മറുനാടൻ മലയാളി പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും .

മലയാളി സമാജങ്ങൾ പ്രസിദ്ധീകരിക്കുന്ന മാസികകൾ , വിവിധ മറുനാടൻ മലയാളി പ്രസിദ്ധീകരണങ്ങൾ എന്നിവ മറുനാടൻ പ്രതിഭാ സംഗമ വേദിയിൽ പരിചയപ്പെടുത്തും . മുംബൈ ഡൽഹി   പൂനെ ,ഹൈദ്രബാദ് , അഹമ്മദാബാദ് ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള മലയാളം പ്രസിദ്ധീകരണങ്ങൾ മറുനാടൻ മലയാളി സംഗമത്തിനെത്തും.

 2020 മെയ് 17 ഞായറാഴ്ച രാവിലെ 11 മണി മുതൽ രാത്രി 9 വരെ കേരള സംസ്‌ഥാന  സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ    കൂത്തമ്പലത്തിലാണ് ട്രൂ ഇന്ത്യൻ മറുനാടൻ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നത് . 

സംസ്ഥാന മന്ത്രിമാർ , എം.പി മാർ  എം.എൽ .എ മാർ ,  സാഹിത്യകാരന്മാർ , സിനിമ താരങ്ങൾ , കേരളത്തിൽ നിന്നുള്ള കലാകാരൻമാർ എന്നിവരും മറുനാടൻ പ്രതിഭാ സംഗമത്തിന് ആശംസകൾ  അർപ്പിക്കാനെത്തും. വിവിധ സംസ്ഥാനങ്ങളിൽ  നിന്നും സമാജം ഭാരവാഹികളും രാഷ്ട്രീയ  സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരും  പങ്കെടുക്കും ,  

ട്രൂ ഇന്ത്യൻ ഡാൻസ്  അക്കാദമി  ( ഡോംബിവില്ലി )  നൃത്യലയ   നൃത്ത വിദ്യാലയ (പൂനെ )  ജി.ആർ .നൃത്തവിദ്യാലയ ( കല്യാൺ )  എന്നിവരുടെ നൃത്ത പരിപാടികളും, മുംബൈ  ചെന്നൈ , ദൽഹി ,  ബംഗളൂരു , കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും     നിന്നും തിരഞ്ഞെടുത്ത പ്രതിഭകളുടെ സംഗീത പരിപാടികളും   ഉണ്ടാകും

Related Post

ടിക് ടോക് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകും 

Posted by - Apr 16, 2019, 04:32 pm IST 0
ദില്ലി: ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക്…

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

Posted by - Mar 1, 2018, 03:03 pm IST 0
നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത്…

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted by - Sep 10, 2018, 07:14 pm IST 0
മലയാളികളുടെ പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. പാലാ…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

Leave a comment