മലയാളത്തിന്റെ 'മധുവസന്തതിന്' മുംബൈയുടെ ആദരം 

188 0

മുംബൈ: മലയാളത്തിന്റെ മഹാനടൻ പദ്മശ്രീ മധുവിന് മുംബൈ മലയാളികളുടെ സ്നേഹാദരം. 55 വർഷം മലയാള ചലച്ചിത്ര രംഗത്തു അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചു "മധുവസന്തം 55 ധന്യവർഷങ്ങൾ" എന്ന പേരിൽ മധുവിനെ മുംബൈ മലയാളി  വെൽഫേർ അസോസിയേഷൻ ആദരിച്ചു. 

ഞായറാഴ്ച വൈകുന്നേരം 6 .30 നു പ്രമുഖ ഹോട്ടലായ ദ ലീലയിലാണ് പ്രൗഢഗംഭീരമായ ചടങ് സംഘടിപ്പിച്ചത്.

കലാ സാംസ്‌കാരിക വാണിജ്യ ഭരണ രംഗത്തെ നിരവധി വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് സമ്പന്നമായ ആഘോഷപരിപാടി മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കൊണ്ട് സംഗീത സാന്ദ്രമായിരുന്നു.മുംബൈ മലയാളികളെ സംബന്ധിച്ച് തങ്ങൾ ഒരുകാലത്തു പാടി നടന്ന മലയാള ചലച്ചിത്ര ഗാനങ്ങൾ ഒരിക്കൽക്കൂടി ഒരുമിച്ചിരുന്നു പാടാനുള്ള ഒരു വേദിയായി മാറുകയും ചെയ്തു.

ചലച്ചിത്ര താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവർ ചേർന്ന് പദ്മശ്രീ മധുവിനെ വേദിയിലേക്കാനയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര സപര്യയിലെ പ്രശസ്തമായ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള സംഗീത സന്ധ്യ അവതരിപ്പിച്ചു.

സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ശിഷ്യനും ഗായകനുമായ എം എം ദിലീപ് കുമാർ നേതൃത്വം നൽകിയ സംഗീത പരിപാടി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ നിത്യഹരിത ഗാനങ്ങളാൽ സമ്പന്നമായിരുന്നു.

അഭിനേതാക്കളായ ജഗദീഷ്, മനോജ് കെ ജയൻ എന്നിവരും ഗാനങ്ങൾ ആലപിച്ചു.

ജനറൽ ഇൻഷുറൻസ് കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലീസ് വൈദ്യൻ ഉദ്‌ഘാടന പ്രഭാഷണം നടത്തി. ചെറുപ്പം മുതലേ സിനിമയിൽ കണ്ടു ആരാധിച്ചു വരുന്ന ഒരു മഹാനടന്റെ കൂടെ വേദി പങ്കിടാനായത് ഒരു ബഹുമതിയായി കാണുന്നുവെന്ന് അവർ പറഞ്ഞു. ജോലിയുടെ ഭാഗമായിട്ടാണ് മുംബയിൽ വന്നതെങ്കിലും ഇത്രയും വർഷം കഴിഞ്ഞിട്ടും ഒഴിവു വേളകളിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ പാടി സമയം ചിലവഴിക്കാറുണ്ടെന്നും ആലിസ് വൈദ്യൻ കൂട്ടിച്ചേർത്തു.

ജി എസ് ടി പ്രിൻസിപ്പൽ കമ്മിഷണർ ഡോ കെ എൻ രാഘവൻ, ആദായ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ജ്യോതിഷ് മോഹൻ, ജ്യോതി ലബോറട്ടറീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രൻ, ടൈംസ് നെറ്റ്‌വർക്ക് സി.ഇ.ഒ യും മാനേജിങ് ഡയറക്ടറുമായ എം കെ ആനന്ദ്, ഓസ്കാർ അവാർഡ് ജേതാവ് ഡോ റസൂൽ പൂക്കുട്ടി, അക്ബർ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസറിന്റെ മകളും നിർമാതാവുമായ ബേനസീർ അബ്ദുൽ നാസർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

മുംബൈ മലയാളികൾ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും പദ്മശ്രീ മധു നന്ദി പറഞ്ഞു.
"ഞാൻ ഇന്നിവിടെ നിൽക്കുന്നത് സ്നേഹത്തിന്റെ ബലത്തിലാണ്. ഇവിടെയുള്ള ഒരുപാടു പേരുടെ സ്നേഹമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്. ആ സ്നേഹത്തിന്റെ മുൻപിൽ ഞാൻ അലിഞ്ഞു പോവുകയാണ്", മധു കൂട്ടിച്ചേർത്തു.

വാക്ക് പറഞ്ഞാൽ വാക്ക് പാലിക്കുന്നവരാണ് മുംബൈ മലയാളികളെന്നു മനോജ് കെ ജയൻ അഭിപ്രായപ്പെട്ടു. ഏഴു മാസങ്ങൾക്കു മുൻപ് മുംബൈയിൽ വന്നപ്പോൾ മധുവിന്റെ അഭിനയ ജീവിതത്തിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു പരിപാടിയെക്കുറിച്ചുള്ള ചർച്ചയുടെ കാര്യം സദസിനോട് പങ്കുവെക്കുമ്പോളായിരുന്നു അദ്ദേഹം മുംബൈ മലയാളി അസ്സോസിയേഷനെയും അതിന്റെ പ്രവർത്തകരെയും പ്രകീർത്തിച്ചത്.

മധുവിന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയും സ്മരണികയും ചടങ്ങിൽ പ്രകാശനം ചെയ്തു. ദീർഘകാലം മധ്യവിനോടൊപ്പം സഞ്ചരിച്ച പുഷ്പനാണ് ഡോക്യൂമെന്ററി നിർമിച്ചത്. ഭാനുപ്രകാശാണ് സ്മരണിക രചിച്ചത്.

Related Post

പ്രമുഖ സംവിധായകന്റെ ലൈംഗിക പീഡനത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

Posted by - Jul 12, 2018, 05:50 am IST 0
ഹൈദരാബാദ്: നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ…

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി

Posted by - May 12, 2018, 03:02 pm IST 0
ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. സംഗീത വിദഗ്ധനായ ഹിമേഷ് രേഷാമിയയും മിനിസ്‌ക്രീന്‍ താരം സോണിയ കപൂറൂമാണ് വിവാഹിതരായത്. ഹിമേഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍…

ദേവയാനി പുനരവതരണത്തിനൊരുങ്ങുന്നു

Posted by - Mar 3, 2020, 10:35 am IST 0
മുംബൈയിലെ പ്രശസ്ത നാടകപ്രവർത്തകനായ വളപ്പിൽ മധുവിന്റെ ഓര്മകളോടെ അദ്ദേഹത്തിന്റെ പ്രശസ്ത നാടകങ്ങളിലൊന്നായ ദേവയാനിയുടെ പുനഃരാവതരണത്തിനൊരുങ്ങുകയാണ് കല്യാൺ സാരഥി തിയറ്റേഴ്‌സ്  ഇതോടനുബന്ധിച്ചു നാടകത്തിന്റെ സ്മരണിക പ്രകാശനം ചെയ്യുകയുണ്ടായി  ഒക്ടോബറിൽ…

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

Posted by - Apr 28, 2018, 12:39 pm IST 0
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും   ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍.…

പൂമരം ഒരു നല്ല ചിത്രം 

Posted by - Mar 17, 2018, 11:32 am IST 0
പൂമരം ഒരു നല്ല ചിത്രം  കോളേജ് കലോത്സവ പശ്ചാത്തലത്തിൽ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം വിജയത്തിലേക്ക്. 5 ദിവസത്തെ മഹാത്മാ ഗാന്ധി കോളേജിലെ കലോത്സവത്തിലാണ് ചിത്രത്തിലെ കഥ…

Leave a comment