സ്വന്തം ജോലി ചെയ്താൽ മതി; കരസേനാ മേധാവിക്കെതിരെ പി ചിദംബരം

473 0

തിരുവനന്തപുരം:  കരസേനാ മേധാവി ബിപിൻ റൗത് രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുതെന്നും, സ്വന്തം ജോലി മാത്രം ചെയ്താൽ മതിയെന്ന്  ചിദംബരം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുന്ന കരസേനാ മേധാവിയുടെ നിലപാട് അപലപനീയമാണെന്നും ചിദംബരം കുറ്റപ്പെടുത്തി. നേരത്തെ കരസേനാ മേധാവിക്കെതിരെ നിരവധി പ്രവർത്തകരാണ് രംഗത്ത് വന്നത്. ഡിസംബര്‍ 31-ന് ബിപിൻ റാവത്ത് വിരമിക്കാനിരിക്കെയാണ് വിവാദ പരാമർശം.  പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.

Related Post

 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 31, 2018, 07:01 am IST 0
ദില്ലി: ലോകത്തിലെ ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ…

ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസ്‌നെ  വീണ്ടും തിരഞ്ഞെടുത്തു

Posted by - Oct 30, 2019, 05:02 pm IST 0
മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബി.ജെ.പി. എം.എല്‍.എമാരുടെ യോഗത്തിലാണ് ഫഡ്‌നാവിസിനെ പാര്‍ട്ടിയുടെ നിയമസഭകക്ഷി നേതാവായി വീണ്ടും തിരഞ്ഞെടുത്തത്. ബിജെപി-ശിവസേന സഖ്യത്തെയാണ്…

തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted by - Feb 20, 2020, 03:12 pm IST 0
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.  'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍…

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക…

ഉറാനിലെ ഒ‌എൻ‌ജി‌സിയിൽ തീ പിടുത്തം 

Posted by - Sep 3, 2019, 10:01 am IST 0
നവി മുംബൈ: നവി മുംബൈയിലെ ഉറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻ‌ജിസി) കോൾഡ് സ്റ്റോറേജ് കേന്ദ്രത്തിൽ വലിയ തീപിടുത്തമുണ്ടായി. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. തീ…

Leave a comment