നാനാവതി കമ്മീഷൻ റിപ്പോർട്ടിൽ നരേന്ദ്ര മോഡിക്ക് ക്ലീൻ ചിറ്റ്

395 0

അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപങ്ങളിൽ നരേന്ദ്ര മോഡിക്കും അന്ന് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആർക്കും പങ്കില്ലായെന്ന്  ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട്. ആർക്കും കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും  ഇതിൽ ഉത്തരവാദിത്തമില്ലെന്നും റിപ്പോർട്ടിന്റെ അന്തിമ പകർപ്പിൽ പറയുന്നു.

കലാപം നിയന്ത്രിക്കാനായി അന്നത്തെ സംസ്ഥാന സർക്കാർ എല്ലാ നടപടികളും എടുത്തിരുന്നതായും  പറയുന്നു. ഗുജറാത്ത് കലാപത്തിൽ മോഡി ഒത്താശ ചെയ്തു എന്ന സത്യവാങ്മൂലം നൽകിയ സഞ്ജയ് ഭട്ട് പറയുന്നതെല്ലാം കള്ളമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
 

ജസ്റ്റിസ് നാനാവതി-ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനാണ് റിപ്പോർട്ടിന്റെ അന്തിമ പകർപ്പ് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് 2014 നവംബർ 18ന് തന്നെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിന് നൽകിയതാണ്. ഈ റിപ്പോർട്ട് ഇത്രയും കാലം സർക്കാർ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഗുജറാത്ത് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

Related Post

അമിത് ഷാ: ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം

Posted by - Dec 5, 2019, 03:04 pm IST 0
ന്യൂഡല്‍ഹി:  ഐഐടി വിദ്യാര്‍ഥിനി  ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി നടന്ന കൂടിക്കാഴ്ചയിലാണ്…

രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

Posted by - Apr 15, 2019, 06:59 pm IST 0
ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22…

വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

Posted by - Sep 19, 2019, 03:00 pm IST 0
ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി. വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ…

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

Posted by - Dec 3, 2018, 06:10 pm IST 0
ന്യൂഡല്‍ഹി: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചത്. ഗുജറാത്തില്‍…

പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

Posted by - Oct 7, 2019, 10:31 am IST 0
ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100…

Leave a comment