ടീം മോദി അധികാരമേറ്റു; 56 അംഗ മന്ത്രിസഭ; 25പേര്‍ക്ക് കാബിനറ്റ് റാങ്ക്; വി.മുരളീധരന്‍ സഹമന്ത്രി  

290 0

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാംബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.രാജ്‌നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്.

തുടര്‍ന്ന് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ഗഡ ്കരി, സദാനന്ദഗൗഡ, നിര്‍മല സീതാരാമന്‍, രാംവിലാസ്പാസ്വാന്‍, നരേന്ദ്രസിംഗ് തോമര്‍എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. രവിശങ്കര്‍പ്രസാദ്, ഡോ. ഹര്‍ഷവര്‍ദ്ധന്‍,പ്രകാശ് ജാവദേക്കര്‍, സ്മൃതിഇറാനി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞചെയ്തു.തവര്‍ചന്ദ്‌ഗെഹ്‌ലോട്ട് ആണ്പതിനൊന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. ഒന്നാംമോദി സര്‍ക്കാരില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആയിരുന്നുഇദ്ദേഹം. മുന്‍ വിദേശകാര്യസെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ ആണ് പന്ത്രണ്ടാമതായിസത്യപ്രതിജ്ഞ ചെയ്തത്.രമേശ് പോഖ്‌റിയാല്‍ നിഷാങ്ക് പതിമൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്നു. ജാര്‍ഖണ്ഡ്മുന്‍ മുഖ്യമന്ത്രി ആയിരുന്നഅര്‍ജുന്‍ മുണ്ടയാണ് പതിനാലാമതായി സത്യപ്രതിജ്ഞ ചെയതത ്.

അതിനു ശേഷം ബാക്കിയുള്ളവര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.കേരളത്തില്‍ നിന്നുള്ള വി.മുരളീധരന്‍ 50-ാമത് ആയിസത്യപ്രതിജ്ഞ ചെയ്തു.പാകിസ്ഥാന്‍ ഒഴികെ അയല്‍രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരടക്കം എണ്ണായിരത്തോളംപേര്‍ സത്യപ്രതിജ്ഞാചടങ്ങില്‍പങ്കെടുത്തു.കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍രാഹുല്‍ ഗാന്ധി, യു.പി.എഅദ്ധ്യക്ഷ സോണിയ ഗാന്ധി,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ചലച്ചിത്ര താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുംചടങ്ങില്‍ പങ്കെടുത്തു.ഡല്‍ഹി പൊലീസിലെയുംഅര്‍ധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കുനിയോഗിച്ചിരുന്നത്. ബിംസ്റ്റെക്കൂട്ടായ്മയിലെ രാഷ്ട്രത്തലവന്‍മാരാണ് ഇത്തവണ ചടങ്ങില്‍അതിഥികളായി വന്നത്.സത്യപ്രതിജ്ഞയ്ക്കു മുന്‍പായി മോദി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രിഅടല്‍ ബിഹാരി വാജ്‌പേയിഎന്നിവര്‍ക്കും രാജ്യത്തിനായിജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിലുംആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Related Post

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST 0
ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Posted by - Jun 5, 2018, 05:52 pm IST 0
സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍…

Leave a comment