ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

379 0

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടു പോയ പൊലീസ് കോണ്‍സ്റ്റബിളിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് ഭീകര സംഘം ജാവേദ് അഹമ്മദ് ദര്‍ എന്ന കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനിലെ കുല്‍ഗാമില്‍ നിന്ന് ഇന്ന് രാവിലെയാണ് ജാവേദിന്‍റെ ശരീരം കണ്ടെത്തിയത്. ജാവേദിനായുള്ള തിരച്ചില്‍ നടത്തി വരികയായിരുന്നു. 

നാല് പേരടങ്ങിയ സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. മുന്‍ ഷോപ്പിയാന്‍ എസ്എസ്പി ശൈലേന്ദ്ര കുമാറിന്‍റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാണ് ജാവേദ്. ഷോപ്പിയാനിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ കാറിലെത്തിയ ഒരു സംഘം പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഹിസ്ബുള്‍ ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Post

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST 0
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം…

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

Leave a comment