ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

96 0

ഇടുക്കി; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം.ഇടുക്കി വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീല അരുള്‍ റാണിയാണ് ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ കുട്ടിയെ മര്‍ദ്ദിച്ചത്. സ്‌കൂള്‍ വിട്ട് വന്ന് കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് ശരീരത്തില്‍ വടികൊണ്ട് തല്ലിയ പാടുകള്‍ മാതാപിതാക്കള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടി വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചത്. 

തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.അധ്യാപികയെ അന്വേഷണ വിധേയമായി ഡിഡിഇ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Related Post

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

പിണറായി വിജയനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച്‌ സ്വാമി ചിദാനന്ദപുരി

Posted by - Dec 1, 2018, 09:05 am IST 0
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. താന്‍ രാജാവാണെന്നാണ് പിണറായി വിജയന്റെ ഭാവമെന്ന് ചിദാനന്ദപുരി വിമര്‍ശിച്ചു.…

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

Posted by - Dec 30, 2018, 08:17 am IST 0
പമ്പ : മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. 3.15 മുതല്‍…

 മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST 0
തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ…

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ 

Posted by - May 8, 2018, 12:47 pm IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിനു മുകളില്‍ നിന്നും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിസമ്മതിച്ചതിനാലാണെന്ന് പൊലീസ്. നേമം അമ്പലത്ത് വിള വീട്ടില്‍ അബ്ദുള്‍…

Leave a comment