യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

109 0

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അപകട സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലേക്ക് തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതില്‍ വന്‍ ഗൂഢാലോചനയാണ് ഉള്ളത്. ഇക്കാര്യത്തെ കുറിച്ച്‌ സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തേണ്ടതാണ്. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Post

കെഎസ്ആർടിസി കളക്ഷൻ തുകയിൽ 200 രൂപയുടെ കള്ളനോട്ട് 

Posted by - Apr 30, 2018, 11:14 am IST 0
 കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ എസ്ബിഐയുടെ പുത്തൻ ചന്ത ശാഖയിൽ അടക്കാൻ കൊണ്ടുവന്ന കളക്ഷൻ തുകയിൽ 200 രൂപ നോട്ടിന്റെ കളർ ഫോട്ടോസ്റ്റാറ്റ്. ഒരേ സീരിയൽ നമ്പറുകൾ ഉള്ള…

കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

Posted by - Dec 15, 2018, 09:22 pm IST 0
കര്‍ണ്ണാടക : ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ…

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

Posted by - Jun 1, 2018, 01:28 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. ഇനി മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും…

വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Posted by - Aug 5, 2018, 01:12 pm IST 0
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു…

ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

Posted by - Jan 4, 2019, 11:37 am IST 0
തിരുവനന്തപുരം: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. നട…

Leave a comment