സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് വത്സന്‍ തില്ലങ്കേരി

122 0

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി.

ജനുവരി 22വരെ സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

എന്നാല്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബര്‍ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ മാറ്റിയത്.

Related Post

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

 ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

Posted by - Oct 30, 2018, 10:27 pm IST 0
തിരുവനന്തപുരം: 2018ലെ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഒ.എന്‍.വി കുറുപ്പിന്റെ പേരിലുള്ള പ്രഥമ സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് ഈ…

നവോത്ഥാന സംഘടനകളുമായി മുഖ്യമന്ത്രിയുടെ യോഗം ഇന്ന്‌

Posted by - Dec 1, 2018, 08:45 am IST 0
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍…

എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി

Posted by - Apr 20, 2018, 06:52 am IST 0
എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും കാണാതായ യുവതിയെ കണ്ടെത്തി. യുവതിയെ കരുനാഗപ്പള്ളിയിൽ വെച്ചാണ് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന യുവതിയെ…

ന്യൂനമര്‍ദ്ദത്തിന് സാധ്യത: മത്സ്യബന്ധനം ഒഴിവാക്കണം

Posted by - May 17, 2018, 07:51 am IST 0
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ അറിയിപ്പ്. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണം.  ലക്ഷദ്വീപിനും അറേബ്യന്‍…

Leave a comment