ഒഡീഷയില്‍ വ്യാപക നാശം വിതച്ച് ഫോനി പശ്ചിമബംഗാളിലേക്ക്; 105 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്  

244 0

കൊല്‍ക്കത്ത: ഒഡീഷയില്‍ വ്യാപക നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയില്‍ ഇതുവരെ എട്ടുപേരാണ് ചുഴലിക്കാറ്റിന്റെ കെടുതിയില്‍ മരിച്ചത്. പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലയിലുള്ളത്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു. കൊല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍വച്ച് അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ ഫോണി അഥവാ 'പാമ്പിന്‍പത്തി' ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു. ക്ഷേത്ര നഗരമായ പുരിയെ തകര്‍ത്തെറിഞ്ഞാണ് ഫോനി ചുഴലിക്കാറ്റ് കടന്നു പോയത്. കാറ്റിലും മഴയിലും കെട്ടിടങ്ങള്‍ മറിഞ്ഞു വീണു. മരങ്ങള്‍ കടപുഴകി വഴിയടഞ്ഞു. ഫോനി നാശം വിതച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി. നഷ്ടങ്ങളുടെ പൂര്‍ണ ചിത്രം കിട്ടാന്‍ രണ്ടു ദിവസമെടുക്കുമെന്നാണ് സൂചന.

മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു. ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി.

കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്)യ്ക്കൊപ്പം സംസ്ഥാനസേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ഇന്ന് ബംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

Related Post

ശശി തരൂരിനും, വി മധുസൂദനനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് 

Posted by - Dec 18, 2019, 06:17 pm IST 0
ന്യൂ ഡൽഹി: ശശി തരൂർ എംപിയും, വി മധുസൂദനൻ നായരും ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന്  അർഹനായി. 'ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ…

സാമ്പത്തിക നോബേൽ പുരസ്‌കാരം അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ പങ്കിട്ടു

Posted by - Oct 14, 2019, 04:09 pm IST 0
ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേർ  പുരസ്കാരം പങ്കിടും. എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രീമർ എന്നിവരാണ് മറ്റു രണ്ടു പേർ.…

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

എസ്പിജി സുരക്ഷ  നിയമഭേദഗതി ബിൽ  രാജ്യസഭ പാസാക്കി

Posted by - Dec 3, 2019, 05:38 pm IST 0
ന്യൂഡല്‍ഹി: വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ  രാജ്യ സഭ പാസാക്കി. 1988 ലെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം…

ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു

Posted by - Jul 4, 2018, 01:09 pm IST 0
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നെയ്‌റോബിയിലാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം ബസ് കത്തുകയായിരുന്നു. ഇതാണ്…

Leave a comment