പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

337 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നേരത്തെ ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിനെതിരേ പരാതി ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസ് തടയുകയായിരുന്നു. പിന്നീട് അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

ബോളിവുഡ് താരം വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയായി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന് രാജ്യമാകമാനം മികച്ച പ്രതികരണം കിട്ടുമെന്ന് അണിയറക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Post

മലയാള മനസ്സ് കീഴടക്കാൻ വീണ്ടും നയന്‍താര !

Posted by - Apr 17, 2018, 04:30 pm IST 0
മലയാളക്കരയിയെ കീഴടക്കാൻ വീണ്ടും നയന്‍താര മലയാളത്തിലേക്ക്. ഉണ്ണി ആര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുര്‍ബാനയിലൂടെയാണ് നയന്‍താര തിരിച്ചുവരവിനൊരുങ്ങുന്നത്. കോട്ടയമാണ് സിനിമയുടെ…

കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു 

Posted by - Mar 15, 2018, 09:06 am IST 0
കോട്ടയം കുഞ്ഞച്ചൻ വീണ്ടും എത്തുന്നു  ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം വീണ്ടും എത്തുന്നു. ചതിച്ചാശാനേ ജോഷി ചതിച്ചു എന്ന സംഭാഷണം…

ഹോളിവുഡ് നടന്‍ അന്തരിച്ചു

Posted by - Sep 7, 2018, 08:07 am IST 0
ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

Leave a comment