അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി

187 0

ന്യൂഡല്‍ഹി: അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സച്ചിന്‍ തുടരും. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്.

ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് പറഞ്ഞു.

നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ വിസമ്മതിച്ച പൈലറ്റിനെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിച്ച ഇരുവരും ഇന്ന് വീണ്ടും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. കൂടിക്കാഴ്ചയില്‍ തീരുമാനമായതിനെ സൂചിപ്പിച്ച് രാഹുല്‍ ഗഹ്‌ലോത്തിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. രാജസ്ഥാനിലേക്ക് നിരീക്ഷകനായി പോയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കെ.സി വേണുഗോപാലാണ് തീരുമാനം എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്.

Related Post

ഹര്‍ദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ

Posted by - Feb 14, 2020, 01:53 pm IST 0
അഹമ്മദാബാദ് : ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പരാതി. ഭാര്യ കിഞ്ജല്‍ പട്ടേലാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്നാരോപിച്ച് കിഞ്ജല്‍ പട്ടേലില്‍…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

ആര്‍.എസ്.എസ് പ്രചാരകന്‍ പി. പരമേശ്വരന്‍ അന്തരിച്ചു  

Posted by - Feb 9, 2020, 06:56 am IST 0
പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ പി. പരമേശ്വരന്‍ (93 )അന്തരിച്ചു. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌കാര…

ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍; രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി

Posted by - Dec 31, 2018, 11:27 am IST 0
മേഘാലയ : ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിയ പുരോഗതി. ആറുപേര്‍ അടങ്ങുന്ന ഇന്ത്യന്‍ നാവിക സേനയുടെ സംഘം 300 അടി താഴെ വരെ…

 മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

Posted by - May 26, 2018, 09:38 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ…

Leave a comment