തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

62 0

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകള്‍ എഴുതിത്തള്ളുമെന്നും ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ എം കെ സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ്  റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ മന്ത്രിമാരുടെ അഴിമതികേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടി വേഗത്തിലാക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.

Related Post

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

Posted by - Nov 29, 2019, 01:56 pm IST 0
ന്യൂഡൽഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍…

പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ഒരിഞ്ചുപോലും  പുറകോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Posted by - Jan 3, 2020, 09:24 pm IST 0
ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും പുറകോട്ടില്ലെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ പ്രതികരണവും, പ്രതിഷേധവും നിയമം പഠിച്ചശേഷമാണ് വേണ്ടതെന്നും  അമിത് ഷാ…

ഉന്നാവോ ബലാത്സംഗ കേസിൽ സെന്‍ഗാര്‍ കുറ്റക്കാരന്‍

Posted by - Dec 16, 2019, 03:33 pm IST 0
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ…

സംവരണം ഇല്ലാതാക്കുകയാണ് ബിജെപിയുടെ പദ്ധതി

Posted by - Feb 10, 2020, 05:07 pm IST 0
ന്യൂഡല്‍ഹി:  ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയം തന്നെ  സംവരണത്തിനെതിരാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ജോലികളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സംവരണം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.…

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST 0
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍…

Leave a comment