ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

276 0

കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചു കൂടുകയും കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കുകയും ചെയതു. ഒരു പ്രവര്‍ത്തകന്‍ പുതുപ്പള്ളിയിലെ വീടിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.

വീടിന് പുറത്ത് വനിതാപ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടില്ലെന്ന് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എ യുമായ കെ.സി. ജോസഫും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ലെന്നും നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നത് കൊണ്ട് ഭരണം യുഡിഎഫിന് കിട്ടുമോയെന്നും ജോസഫ് ചോദിച്ചു. 50 വര്‍ഷമായി പുതുപ്പള്ളിയിലെ എംഎല്‍എയാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഭരണം കിട്ടാന്‍ എല്ലാ മണ്ഡലത്തിലും ചെന്ന് ഉമ്മന്‍ചാണ്ടി പ്രചരണം നടത്തേണ്ട സാഹചര്യം ഉണ്ട്. അദ്ദേഹം സ്വതന്ത്രനായിരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇത്തവണ താന്‍ മത്സരിക്കാന്‍ ഇല്ലെന്നും നേമം മണ്ഡലത്തിന് എന്താണ് ഇത്ര പ്രാധാന്യമെന്നും കെ.സി. ജോസഫ് ചോദിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയ ഉമ്മന്‍ചാണ്ടി വീട്ടിലേക്ക് ഉടന്‍ എത്തും. അദ്ദേഹത്തിന് വന്‍ വരവേല്‍പ്പ് നല്‍കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയെ നേമത്ത് വിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുത്താല്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ബിജെപി ജയിച്ച മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വരുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫില്‍ നേരത്തേ ഉയര്‍ന്നിരുന്നു.

Related Post

കനിവ് 108: സൗജന്യ ആംബുലൻസ് സംവിധാനം തുടങ്ങി

Posted by - Sep 18, 2019, 09:41 am IST 0
തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനെ ത്തന്നെ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമായി.   സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108'…

സര്‍വീസില്‍ തിരിച്ചെടുക്കണം: ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്  

Posted by - Jul 30, 2019, 07:28 pm IST 0
തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തിരിച്ചെടുക്കണമെന്ന ഉത്തരവ് സഹിതമാണ് പൊതുഭരണവകുപ്പിനും…

കെഎസ് യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറ്, ലാത്തിചാര്‍ജ്, ജലപീരങ്കി; തലസ്ഥാനം യുദ്ധക്കളം  

Posted by - Jul 22, 2019, 02:35 pm IST 0
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ സെക്രട്ടേറിയറ്റും പരിസരവും സംഘര്‍ഷഭൂമിയായി. സമരക്കാര്‍ക്ക്…

കെ എം മാണി സ്മാരകത്തിനെതിരെ സുഭാഷ് ചന്ദ്രൻ

Posted by - Feb 9, 2020, 05:37 pm IST 0
മുംബയ്: സംസ്ഥാന ബഡ്ജറ്റിൽ  കെ.എം മാണിക്ക് സ്മാരകം പണിയാൻ അഞ്ച് കോടി വകയിരുത്തിയതിനെതിരെ  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തി. മാണിയുടെ സ്മാരകത്തിൽ പണം എണ്ണുന്ന യന്ത്രം കൂടി…

Leave a comment