ദിലീപ് ആരാധകന്റെ കഥയുമായി 'ഷിബു' അടുത്ത മാസം തിയേറ്ററുകളില്‍  

363 0

ദിലീപ് ഫാനായ യുവാവിന്റെ കഥയുമായി 'ഷിബു' അടുത്ത മാസം റിലീസിനെത്തും. സംവിധായകരായ  സത്യന്‍ അന്തിക്കാടിന്റെയും ലാല്‍ ജോസിന്റെയും സിനിമകളുടെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ''ഞാന്‍ പ്രകാശനി''ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്. ജൂണ്‍ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

'ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്‍. തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അയാള്‍ സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം', എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

'32ാം അദ്ധ്യായം 23ാം വാക്യം' എന്ന സിനിമ ഒരുക്കിയ അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഷിബു സംവിധാനം ചെയ്തിരിക്കുന്നത്. 'ഹാപ്പി വെഡ്ഡിംഗ്' എന്ന സിനിമയുടെ തിരകഥാകൃത്തായ പ്രണീഷ് വിജയനാണ് ഷിബുവിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. കാര്‍ഗൊ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

Related Post

കേവലം ഒരു ശബ്ദമല്ലായിരുന്നു; ഗോപനെ അനുസ്മരിച്ച് സംവിധയകന്‍ ജിസ് ജോയിയുടെ കുറിപ്പ്  

Posted by - May 1, 2019, 09:51 am IST 0
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ പരിചയപ്പെടുത്താന്‍ ഉപയോഗിച്ച ശബ്ദത്തിനുടമ ഗോപനെ അനുസ്മരിച്ച് സംവിധായകന്‍ ജിസ്സ് ജോയ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. ജിസ് ജോയുടെ…

നയന്‍താരയും വിഘ്‌നേഷും വിവാഹിതരാകുന്നു; നവംബറില്‍ വിവാഹനിശ്ചയം  

Posted by - May 4, 2019, 08:37 pm IST 0
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും വിവാഹിതരാകുന്നു. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരും വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹ വാര്‍ത്തയോട്…

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST 0
'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

അലി അക്ബറിന്റെ വാരിയംകുന്നനായി തലൈവാസല്‍ വിജയ്  

Posted by - Feb 27, 2021, 03:22 pm IST 0
സംവിധായകന്‍ അലി അക്ബര്‍ തന്റെ പുതിയ ചിത്രത്തിലെ നായക കഥാപാത്രത്തെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി. 'ഇതാണ് എന്റെ വാരിയംകുന്നന്‍..' എന്ന് പറഞ്ഞ് തലൈവാസല്‍ വിജയ്യെയാണ് അലി അക്ബര്‍ പരിചയപ്പെടുത്തിയത്.…

Leave a comment