വനിതാ ഡോക്ടറുടെ ആത്മഹത്യ: മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍  

150 0

മുംബൈ: മുംബൈയില്‍ പി.ജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായല്‍ തദ്വി എന്ന 26കാരിയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഒപ്പം താമസിക്കുന്നവരും പഠിക്കുന്നവരും ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരിലായിരുന്നു ആത്മഹത്യ.

ഡോക്ടര്‍മാരായ ഭക്തി മെഹ്റെ, അങ്കിത ഖന്ദെല്‍വാള്‍, ഹേമ അഹുജ എന്നിവരാണ് അറസ്റ്റിലായത്. പായലിന്റെ ഒപ്പംതാമസിച്ചിരുന്ന ഭക്തിയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹേമയേയും അങ്കിയയേയും ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. ഈ മാസം 22നാണ് പായല്‍ ജീവനൊടുക്കിയത്.

ആദിവാസി വിഭാഗത്തില്‍പെടുന്ന പായലിനെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ആത്മഹത്യയിലേക്ക് നയിച്ചത് ഇതാണെന്നും കുറ്റക്കാരായ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യണമെന്നും കാണിച്ച് മാതാപിതാക്കള്‍ ആശുപത്രിക്കു മുന്നില്‍ സമരം നടത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി ദളിത് പിന്നോക്ക വിഭാഗ സംഘടനകളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള ആദ്യ പി.ജി ഡോക്ടര്‍ ആയിരുന്നു പായല്‍ എന്നും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അവരോട് ജാതിയുടെ പേരില്‍ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും അമ്മ അബെദയും പിതാവ് സല്‍മാനും പറഞ്ഞു.

ഡോക്ടര്‍മാര്‍ രോഗികളുടെ മുന്നില്‍വച്ചുപോലും പായലിനോട് മോശമായി പെരുമാറിയിരുന്നു. ഫയലുകള്‍ മുഖത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്നുള്ള ഭീഷണി ഭയന്ന് പരാതി എഴുതി നല്‍കാന്‍ പോലും മകള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

Related Post

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മൂന്നു പൊലീസുകാര്‍കൂടി അറസ്റ്റില്‍  

Posted by - Jul 24, 2019, 10:16 pm IST 0
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റോയ് പി വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ.ജോര്‍ജ്, ഹോം…

ചിദംബരത്തിന്റെ അറസ്റ്റ് ഒരു സന്തോഷവാർത്ത: ഇന്ദ്രാണി മുഖർജി

Posted by - Aug 29, 2019, 01:18 pm IST 0
മുംബൈ: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഐ‌എൻ‌എക്സ് മീഡിയയുടെ സഹസ്ഥാപകനായ ഇന്ദ്രാണിമുഖർജിക്ക് സന്തോഷകരമായ വാർത്തയാണ്. 2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജിയയും ഭർത്താവ് പീറ്ററും ചേർന്ന്…

ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ കോളേജ്  വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ

Posted by - Sep 24, 2019, 03:42 pm IST 0
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പീഡന പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ . തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന…

സ്പിരിറ്റ് കടത്ത് കേസില്‍ ഒളിവിലായിരുന്ന അത്തിമണി അനില്‍ അറസ്റ്റില്‍; പിടിയിലായത് വ്യാജകള്ള് നിര്‍മാണസംഘത്തിലെ പ്രധാനകണ്ണി  

Posted by - May 5, 2019, 11:05 am IST 0
പാലക്കാട്: സ്പിരിറ്റ് കടത്ത് കേസില്‍ അഞ്ചുദിവസമായി ഒളിവിലായിരുന്ന സിപിഎം നേതാവ് അത്തിമണി അനിലിനെ ചിറ്റൂരില്‍ നിന്നും എക്‌സൈസ്  സംഘം പിടികൂടി. പാലക്കാട് തത്തമംഗലത്തിന് സമീപത്ത് നിന്ന് മെയ്…

വനിതാ ഡോക്ടര്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍; അയല്‍വാസികളായ രണ്ടു യുവാക്കള്‍ ഒളിവില്‍  

Posted by - May 1, 2019, 03:17 pm IST 0
ഡല്‍ഹി: വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തഞ്ച് വയസ്സുകാരിയായ ഗരിമ മിശ്രയെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ രഞ്ജിത് നഗറിലെ വീട്ടിനുളളിലാണ് മൃതദേഹം…

Leave a comment