മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

117 0

മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ പിടികൂടുകയും കത്തിവച്ച് കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അക്രമം നടത്തിയ അജാസിനേയും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അജാസ് എറണാകുളത്ത് ജോലി ചെയ്യുകയാണ് എന്നാണ് സൂചന.
മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സൗമ്യയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയ അജാസ് ഓടിമാറിയെങ്കിലും ഇയാളുടെ ദേഹത്തും പെട്രോള്‍ വീണതിനെത്തുടര്‍ന്ന് പൊള്ളലേറ്റു. ഇയാളുടെ പൊള്ളല്‍ ഗുരുതരമല്ല. അജാസ് ധരിച്ച വസ്ത്രം തീപിടിച്ചു കത്തി. ഇയാള്‍ക്ക് അരയ്ക്ക് മുകളിലേക്കാണ് പൊള്ളലേറ്റത്.
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ സാധിക്കാത്ത വിധം വലിയ അഗ്‌നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാര്‍ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

Related Post

പാക്  ഐ സ് ഐ  കശ്മീർ താഴ്‌വരയ്ക്ക് പുറത്ത് വലിയ ഭീകരാക്രമണത്തിന്  ഗൂഢാലോചന  നടത്തുന്നു 

Posted by - Aug 31, 2019, 03:24 pm IST 0
ന്യൂ ഡെൽഹി :ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ആഭ്യന്തര ചാര ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോ (ഐബി) ദില്ലി…

വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അമിത് ജോഗിയെ അറസ്റ്റ് ചെയ്തു

Posted by - Sep 3, 2019, 03:06 pm IST 0
ബിലാസ്പൂർ: ഛത്തീസ്ഗഡ് (ജെ) ജനതാ കോൺഗ്രസിന്റെ തലവനായ മുൻ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിലാസ്പൂർ ജില്ലയിൽ വഞ്ചന, വ്യാജവൽക്കരണം…

ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു പൊലീസില്‍ കീഴടങ്ങി  

Posted by - May 26, 2019, 09:39 am IST 0
കൊച്ചി: ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് ഭര്‍ത്താവ് ആന്റണിയുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച പുലര്‍ച്ചെ…

അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍  

Posted by - Jul 27, 2019, 07:23 pm IST 0
തിരുവനന്തപുരം: അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍. പൂവാര്‍ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികന്‍…

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു  

Posted by - May 31, 2019, 12:54 pm IST 0
ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി…

Leave a comment