യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; കാമുകനായ സൈനികനെ തേടി പൊലീസ്  

197 0

തിരുവനന്തപുരം: അമ്പൂരിക്കടുത്ത് തോട്ടമുക്കില്‍ യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖില്‍ എന്ന ആളിനെ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.

പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ പക്ഷെ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല, പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

രാഖിയെ വിവാഹം കഴിക്കാമെന്ന് അഖില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി വഴക്കിട്ടു. വിവാഹം നിശ്ചയിച്ചിരുന്ന യുവതിയുടെ വീട്ടിലും രാഖി പോയി. ഇതില്‍ പ്രകോപിതനായ അഖില്‍ രാഖിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. മൂന്ന് യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നല്‍കിയ സൂചന വെച്ചാണ് അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്ത് മൃതദേഹം മറവ് ചെയ്തതെന്ന് പോലീസിന് സൂചന ലഭിക്കുന്നത്.

Related Post

ബംഗാളില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു

Posted by - Oct 13, 2019, 02:57 pm IST 0
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി നേതാവ് ദേബ്‌നാതിനെ  അജ്ഞാതര്‍ വെടിവെച്ചു കൊന്നു.  ഭാര്യയ്‌ക്കൊപ്പം രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ കടയിലെത്തിയ രണ്ട് പേർ…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു  

Posted by - May 16, 2019, 09:30 am IST 0
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്റെ…

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും…

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:53 pm IST 0
തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ്…

Leave a comment