മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത സിജിക്ക് ഭാര്യമാര്‍ നാല്; സംശയരോഗം കൂട്ടക്കൊലയില്‍ കലാശിച്ചു  

312 0

കൊച്ചി: കളമശേരിയില്‍ മൂന്നുപേരെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്ത ചേര്‍ത്തല സ്വദേശി സിജി (41) യ്ക്ക് മരിച്ച സ്ത്രീയടക്കം സിജിക്ക് നാലു ഭാര്യമാരുണ്ടെന്നും ചന്ദ്രലേഖയുമായി ഇയാള്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൊച്ചി സര്‍വകലാശാലാ ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുക്കുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരനാണു സിജി. ഡയറിയില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പറില്‍നിന്നാണ് സിജിയുടെ ബന്ധുക്കളെ കണ്ടെത്താനായത്.

തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വാരനാട് തോപ്പുവെളി പ്രകാശന്റെയും പങ്കജവല്ലിയുടെയും മകനായ സിജിയെ കാണാനില്ലെന്ന് കാട്ടി ഭാര്യ ചന്ദ്രലേഖ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ സിജി കണ്ണൂരില്‍ ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് പോയത്. പിന്നീട് തിരിച്ചെത്തിയില്ല. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്.

ചെങ്ങര പട്ടിമറ്റം പീച്ചേരി പറമ്പില്‍ ബിന്ദു(29), മകന്‍ ശ്രീഹരി(ഒന്നര), ബിന്ദുവിന്റെ അമ്മ ആനന്ദവല്ലി(54) എന്നിവരാണു മരിച്ചത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലി(54 )യെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ മൂന്നുപേരുടെയും ശരീരത്തില്‍ ഒഴിച്ചശേഷം സിജി തീ കൊളുത്തുകയായിരുന്നുവെന്ന് ആനന്ദവല്ലി പോലീസിനും ഡോക്ടര്‍മാര്‍ക്കും മൊഴി നല്‍കിയിട്ടുണ്ട്. ബിന്ദുവിന്റെ പ്രവര്‍ത്തികളിലുള്ള സംശയമാണ് സിജിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. നിലത്തു പായയില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും ബിന്ദുവിന്റെ അമ്മയെയും തീകൊളുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ വീടിനു പുറത്തിറങ്ങിയ ആനന്ദവല്ലിയുടെ നിലവിളി കേട്ടാണു നാട്ടുകാര്‍ സംഭവം അറിയുന്നത്. വീടിനകത്ത് ആളുണ്ടെന്നും സിജിയാണു തീ കൊളുത്തിയതെന്നും ആനന്ദവല്ലി പറഞ്ഞു. നാട്ടുകാര്‍ വീടിനുള്ളില്‍ കയറിയപ്പോഴേക്കും ബിന്ദുവും ശ്രീഹരിയും മരിച്ചിരുന്നു. തെരച്ചിലിനൊടുവിലാണ് സജിയെ വീടിനു പുറത്തെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ആനന്ദവല്ലിയെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ മരിച്ചു.

സിജിയും ബിന്ദുവും തമ്മില്‍ നിത്യവും വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ഞായറാഴ്ച രാത്രി വീടിനു പുറത്തിരുന്ന് സിജി മദ്യപിച്ചിരുന്നായും ആനന്ദവല്ലിയുടെ മൊഴിയിലുണ്ട്. രാത്രി ഏറെവൈകിയും ആനന്ദവല്ലി പൈപ്പില്‍നിന്നു ബക്കറ്റുകളില്‍ വെള്ളം നിറയ്ക്കുകയും തുണി അലക്കുകയും ചെയ്യുന്നതു കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്.

Related Post

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു  

Posted by - May 31, 2019, 12:54 pm IST 0
ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി…

കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; യാത്രക്കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിലേല്‍പിച്ചു  

Posted by - Jun 20, 2019, 08:36 pm IST 0
തേഞ്ഞിപ്പലം: കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.…

മാവേലിക്കരയില്‍ നടുറോഡില്‍ വനിതാ പോലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു  

Posted by - Jun 15, 2019, 10:50 pm IST 0
മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥന്‍ തീ കൊളുത്തി കൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ്  സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ്…

ചിദംബരത്തിന്റെ അറസ്റ്റ് ഒരു സന്തോഷവാർത്ത: ഇന്ദ്രാണി മുഖർജി

Posted by - Aug 29, 2019, 01:18 pm IST 0
മുംബൈ: മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഐ‌എൻ‌എക്സ് മീഡിയയുടെ സഹസ്ഥാപകനായ ഇന്ദ്രാണിമുഖർജിക്ക് സന്തോഷകരമായ വാർത്തയാണ്. 2007 ൽ ധനമന്ത്രിയായിരുന്നപ്പോൾ ഇന്ദ്രാണി മുഖർജിയയും ഭർത്താവ് പീറ്ററും ചേർന്ന്…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി കെ ശിവകുമാർ രണ്ടാം തവണ ഹാജരായി 

Posted by - Aug 31, 2019, 03:48 pm IST 0
ന്യൂ ഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷിക്കുന്ന ഏജൻസിക്ക് മുന്നിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ശനിയാഴ്ച ഹാജരായി. താൻ ഒരു തെറ്റും…

Leave a comment