പെരിയ ഇരട്ടക്കൊല: എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും മൊഴിയെടുത്തു; കൊല്ലപ്പെട്ടവരുടെ സുഹൃത്തിന്റെ വീടിനുനേരെ ബോംബേറ്  

175 0

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയുടെയും മൊഴിയെടുത്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഇവരെ അന്വേഷണ സംഘത്തിന്റെ ക്യാംപിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇരട്ടക്കൊല നടക്കുന്നതിന് മുന്‍പ് ശരത്ലാലിന്റെ വീടിന് അടുത്തുനടന്ന സി.പി.എം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

അതിനിടെ, ഞായറാഴ്ച അര്‍ദ്ധരാത്രി പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്ക് ബോംബേറുണ്ടായി. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തായ കല്യോട് ദീപു കൃഷ്ണന്റെ വീടിനു നേര്‍ക്കാണ് വീര്യം കുറഞ്ഞ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. സംഭവ സമയത്ത് ദീപുവും കുടുംബവും വീടിനുള്ളിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. നാലു വീടുകളുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്.

Related Post

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

Posted by - Feb 14, 2020, 10:37 am IST 0
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബ​റ്റാലിയനിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ…

സിഒടി നസീറിനെ കാണാന്‍ പി ജയരാജന്‍ ആശുപത്രിയിലെത്തി  

Posted by - May 20, 2019, 11:16 pm IST 0
കോഴിക്കോട്: വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെ പി ജയരാജന്‍ സന്ദര്‍ശിച്ചു. വധശ്രമ ഗൂഢാലോചനയില്‍ പി ജയരാജന് നേരെ കോണ്‍ഗ്രസിന്റെയും ആര്‍എംപിയുടെയും ആരോപണം…

തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക്

Posted by - Nov 14, 2019, 01:58 pm IST 0
മുംബയ്: ശബരിമലയിൽ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്‌റ്റേ നൽകാത്തതുകൊണ്ട്  ഉടൻ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു . പുനഃപരിശോധനാ ഹർജികൾ ഏഴംഗ…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച  കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

Posted by - Feb 15, 2020, 10:21 am IST 0
സീതത്തോട്: നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക്  തീർഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് വനത്തിനുള്ളിൽവെച്ച് കത്തിനശിച്ചു. രക്ഷപ്പെടുന്നതിനിടയിൽ കർണാടക സ്വദേശികളായ മൂന്ന് തീർഥാടകർക്ക് പരിക്കേറ്റു. എഴുപതോളം യാത്രക്കാരെ ഇതുവഴി വന്ന പോലീസുകാർ…

Leave a comment