മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു  

170 0

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് (72) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം.

ഭാര്യ- സാറ ജോര്‍ജ് മുത്തൂറ്റ്. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍.

പത്തനംതിട്ടയലെ കോഴഞ്ചേരിയില്‍ 1949 നവംബര്‍ രണ്ടിനാണ് ജനനം. കഴിഞ്ഞ വര്‍ഷം ഫോബ്സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിന്നു. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായും കഴിഞ്ഞ വര്‍ഷം മാസിക റിപ്പോര്‍ട്ട് ചെയ്തത് ജോര്‍ജ് മുത്തൂറ്റിനെയായിരുന്നു. 1979 ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി. 93 ലാണ് ചെയര്‍മാനായി ചുമതലയേറ്റത്. ഓര്‍ത്തഡോക്‌സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയായിരുന്നു പരേതന്‍.

Related Post

എന്‍ഡിഎയില്‍ ചേരില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്  

Posted by - Mar 3, 2021, 09:24 am IST 0
കോട്ടയം: നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് പി സി ജോര്‍ജ്ജ് വ്യക്തമാക്കി. യുഡിഎഫ് വഞ്ചിച്ചുവെന്നും യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ…

ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പുറപ്പെടുവിച്ചു 

Posted by - Dec 21, 2019, 07:33 pm IST 0
തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി…

ഒരാഴ്ച വൈകി കാലവര്‍ഷമെത്തി; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jun 8, 2019, 09:14 pm IST 0
തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലെത്തിയതായി സ്ഥിരീകരണം. ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലും ഒരാഴ്ച വൈകിയാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. മെയ് 10ന് ശേഷം …

പ്രളയ കാരണം അതിവര്‍ഷം തന്നെ; അമിക്കസ് ക്യൂറിയെ തള്ളി സര്‍ക്കാര്‍; ജൂഡീഷ്യല്‍ അന്വേഷണം വേണ്ടെന്നും  

Posted by - May 20, 2019, 01:05 pm IST 0
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമിക്കസ് ക്യൂറി ജേക്കബ് പി…

ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും.

Posted by - Nov 6, 2019, 10:09 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിക്ക് അട്ടപ്പളളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച്…

Leave a comment