നാസിൽ അബ്ദുല്ലക്കെതിരെ തിരെ നിയമ നടപടിക്കൊരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി

198 0

തിരുവനന്തപുരം: അജ്മാന്‍ കോടതിയില്‍ തനിക്കെതിരായി പരാതി നല്‍കിയിരുന്ന  നാസില്‍ അബ്ദുള്ളക്കെതിരെ നിയമ നടപടികൈകൊള്ളുവാൻ  ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചു.. ഗൂഢാലോചന, കൃത്രിമരേഖ ചമക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നാസിലിനെതിരെ കേസ് നല്‍കുക.
 
യുഎഇയിലെ അജ്മാന്‍ കോടതിയില്‍ തുഷാറിനെതിരായി ഉണ്ടായിരുന്ന ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കേസ് കോടതി തള്ളിയിരുന്നു. ഇതിന് പുറകേയാണ് തുഷാര്‍ നാസിലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.
 
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ നാസിലെനെതിരെ നിയമ പോരാട്ടം നടത്താനാണ് തീരുമാനം . 

Related Post

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ അന്തരിച്ചു  

Posted by - May 3, 2019, 12:47 pm IST 0
കൊച്ചി: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി. വിശ്വനാഥമേനോന്‍ അന്തരിച്ചു. 1987 ലെ ഇ കെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍ രണ്ടു തവണ പാര്‍ലമെന്റംഗവും…

പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് തെളിയുന്നു; എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസിലെത്തി  

Posted by - Aug 6, 2019, 10:31 pm IST 0
തിരുവനന്തപുരം: ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍പൊലീസ്പരീക്ഷയിലെ ക്രമക്കേടുകളുടെ ചുരുളഴിയുന്നു. പരീക്ഷ നടക്കുന്ന ഹാളില്‍നിന്ന് വാട്‌സ്ആപ് വഴി ചോദ്യക്കടലാസ്പുറത്തെത്തിച്ച് ഉത്തരമെഴുതാനുള്ള സാധ്യതയിലേക്കാണ് വിജിലന്‍സ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. യൂണിവേഴ്‌സിറ്റി…

നിപ്പ ഭീതി ഒഴിയുന്നു; ജാഗ്രത തുടരും; ചികിത്സയില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ ഇല്ല  

Posted by - Jun 6, 2019, 10:43 pm IST 0
കൊച്ചി: നിപ്പ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന്…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി  

Posted by - Mar 5, 2021, 05:55 pm IST 0
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സ്പീക്കറേയും മൂന്ന് മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കി കസ്റ്റംസിന്റെ സത്യവാങ്മൂലം. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആധാരമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം…

Leave a comment