വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

323 0

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ്  ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാരാണ് പ്രതികളായത്. ഏഴ് പേരെയും ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസില്‍ സിബിഐ  അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Related Post

ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Jul 16, 2019, 07:45 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജൂലൈ 1…

ഡിജിപി ആർ. ശ്രീലേഖയെ  പുതിയ ഗതാഗത കമ്മീഷണർ ആയി നിയമിച്ചു 

Posted by - Sep 5, 2019, 05:23 pm IST 0
തിരുവനന്തപുരം: ഡിജിപി ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇപ്പോഴുള്ള എഡിജിപി സുധേഷ്‌ കുമാറിനെ അവിടെനിന്നും  മാറ്റിയതിനെ തുടർന്നാണ് ആർ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്.…

ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും  

Posted by - May 2, 2019, 03:12 pm IST 0
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയുമായി നടക്കും. കേരളത്തിന് പുറമെ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും. ആകെ 329…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട

Posted by - Dec 18, 2019, 10:11 am IST 0
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

Leave a comment