വൈദികർക്കെതിരെ വിവാദ വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുര

207 0

കൽപ്പറ്റ: വൈദികർക്കെതിരെ  വെളിപ്പെടുത്തലുമായി സന്യാസ സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര. ഇവരുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകൾ. വൈദികർ തന്നെ നാല് തവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, വൈദികരുടെ ലൈംഗിക ചൂഷണത്തിൽ ഒരു സന്യാസിനി പ്രസവിച്ചതായും ആത്മകഥയിൽ പറയുന്നു. വൈദിക മുറികള്‍ മണിയറയാകുകയാണെന്നും ഇവർ കുറ്റപ്പെടുത്തി. എന്നാൽ കുറ്റാരോപിതനായ  വൈദികനെ സഭ സംരക്ഷിക്കുകയാണെന്നും സിസ്റ്റർ  പറയുന്നു. ഫാ. റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടെന്നും പറയുന്നുണ്ട്. താല്‍പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പരസ്പരം വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കുന്നതാണ് നല്ലതെന്നും സിസ്റ്റർ  പറയുന്നു.
 

Related Post

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

Posted by - Mar 13, 2021, 06:34 am IST 0
കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍…

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്; കെ രാജന്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്  

Posted by - Jun 24, 2019, 06:55 pm IST 0
തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രിയായി…

മരട് കായലോരം ഫ്ലാറ്റ് സമുച്ചയവും നിലംപതിച്ചു

Posted by - Jan 12, 2020, 05:24 pm IST 0
കൊച്ചി: മരടിൽ  ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന മരട് മിഷൻ വിജയകരമായി ജെറ്റ് ഡെമോളിഷന്‍ കമ്പനി പൂർത്തീകരിച്ചു. ദൗത്യത്തിലെ അവസാന ഫ്ലാറ്റ് സമുച്ചയമായ ഗോൾഡൻ കായലോരവും വിജയകരമായി നടത്തി.…

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് പിണറായി  

Posted by - Mar 16, 2021, 12:44 pm IST 0
കണ്ണൂര്‍: സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജനാധിപത്യത്തെ വില്‍പ്പനചരക്കാക്കി, തങ്ങളെ തന്നെ വിലയ്ക്ക് വെച്ച…

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST 0
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

Leave a comment