നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

274 0

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് സ്ഥാപനത്തിനകത്ത് എത്തി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്കുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലാണ് മൂന്നംഗസംഘം മുത്തൂറ്റ് ഫിനാന്‍സ് ഓഫീസിലെത്തിയത്. സ്ഥാപനത്തില്‍ ഓഡിറ്റിംഗ് നടപടികള്‍ പുരോഗമിക്കുകയായിരുന്നു അപ്പോള്‍. ഇതിനിടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി തോക്ക് ചൂണ്ടിയ അക്രമികള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും ചോദിച്ചു വാങ്ങി. ഇതിനിടെയാണ് സാജു സാമുവലിന് വെടിയേറ്റത്. തലയ്ക്ക് പിറകിലാണ് സാജുവിന് വെടിയേറ്റത്. സാജു തല്‍ക്ഷണം മരിച്ചു.
നാട്ടില്‍ നിന്ന് ഓഡിറ്റിംഗിനെത്തിയതായിരുന്നു സാജു സാമുവല്‍. മുത്തൂറ്റ് ഫൈനാന്‍സിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു.
മൂന്നംഗ അക്രമി സംഘം മുത്തൂറ്റ് ഓഫീസിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചുവന്ന ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവ് ഓടിച്ച ബൈക്കിന് പിന്നില്‍ കറുത്ത ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇരിക്കുന്നത് കാണാം. ചെക്ക് ഷര്‍ട്ടിട്ട മറ്റൊരാള്‍ ഇതിന് പിന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു.
മൂന്നാമന്‍ മുഖം മറച്ചുകൊണ്ടാണ് മുത്തൂറ്റ് ഓഫീസിലേക്ക് കയറുന്നത്. സിസിടിവി ദൃശ്യങ്ങളിലാണ് അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിക്കുന്നത്.

Related Post

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറില്‍ 245കി.മീ വേഗത; കാറ്റും മഴയും ശക്തം; ഒന്‍പതുമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍  

Posted by - May 3, 2019, 12:49 pm IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞടിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തിലേക്ക് വരെ തിരമാലകള്‍ ആഞ്ഞടിച്ചു കയറി. രാവിലെ എട്ട് മണി മുതല്‍…

സമരം അവസാനിപ്പിക്കണമെന്ന്  ഡല്‍ഹി പോലീസ് കമ്മീഷണര്‍ അഭ്യർത്ഥിച്ചു 

Posted by - Nov 5, 2019, 04:11 pm IST 0
ന്യൂഡല്‍ഹി: അഭിഭാഷകരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരം നടത്തുന്ന പോലീസുകാര്‍ തിരിച്  ജോലിയിൽ പ്രവേശിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.  തീസ് ഹസാരി കോടതിയില്‍ പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ്…

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

ഹൈദരാബാദ് ബലാത്സംഗ കേസിലെ 4   പ്രതികളേയും  വെടിവച്ചുകൊന്നു

Posted by - Dec 6, 2019, 09:36 am IST 0
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ നാല് പ്രതികളും  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്…

Leave a comment